അപ്പാഷെ ആർ.ടി.ആർ 160 4 വി അവതരിപ്പിച്ചു; കരുത്തും ടോർക്കും വർധിക്കും
text_fields2021 മോഡൽ അപ്പാഷെ ആർ.ടി.ആർ 160 4 വി പുറത്തിറക്കി. 1.07 ലക്ഷമാണ് (എക്സ്-ഷോറൂം, ദില്ലി) വില. പഴയ ബൈക്കിലെ എഞ്ചിനാണ് തുടരുന്നതെങ്കിലും കൂടുതൽ കരുത്തും ടോർക്കും വാഹനം പുറത്തെടുക്കും. റിയർ ഡിസ്ക് ബ്രേക്ക് വേരിയന്‍റിന് 3,000 രൂപ കൂടുതലാണ്. മൂന്ന് നിറങ്ങളിൽ ബൈക്ക് ലഭ്യമാകും
അപ്പാഷെ ആർ.ടി.ആർ 160 4 വി: പഴയതും പുതിയതും
പുതിയ അപ്പാഷെ ആർ.ടി.ആർ 160 4 വിയിൽ പ്രവർത്തിക്കുന്നത് 159.7 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിനാണ്. ഈ എഞ്ചിൻ തന്നെയായിരുന്നു പഴയ മോഡലിലും ഉണ്ടായിരുന്നത്. എന്നിരുന്നാലും പീക്ക് പവർ ഇപ്പോൾ 17.63 എച്ച്പിയാണ്. പഴയ മോഡലിൽ ഇത് 16.02 എച്ച്പി ആയിരുന്നു. ടോർക്ക് 14.12Nm ൽനിന്ന് 14.73Nm ആയി ഉയർന്നു. പുതിയ മോഡലിന് മുൻഗാമിയേക്കാൾ രണ്ട് കിലോഗ്രാം ഭാരം കുറവാണ്. റിയർ ഡിസ്ക് ബ്രേക്ക് വേരിയന്‍റിന് 147 കിലോഗ്രാമും, റിയർ ഡ്രം ബ്രേക്ക് വേരിയന്‍റിന് 145 കിലോഗ്രാമുമാണ് ഭാരം. റേസിങ് റെഡ്, നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ പുതിയ അപ്പാഷെ ലഭ്യമാകും. റിയർ ഡ്രം ബ്രേക്കുള്ള ബേസ് മോഡലിന് 1.07 ലക്ഷം രൂപയും റിയർ ഡിസ്ക് ബ്രേക്ക് ഉള്ളവയ്ക്ക് 1.10 ലക്ഷം രൂപയും (എക്സ്ഷോറൂം, ദില്ലി) വിലവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.