ഇൗഥർ ഇ.വി കലക്ടേഴ്സ് എഡിഷൻ വിൽപ്പനക്ക്
text_fields2020 ജനുവരി 28 നാണ് വൈദ്യുത സ്കൂട്ടറായ ഇൗഥർ 450 എക്സ് പുറത്തിറക്കിയത്. ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിൽ നിന്നുള്ള വാഹനമായിരുന്നു ഇത്. ഇൗഥറിെൻറ കലക്ടേഴ്സ് എഡിഷനാണ് ഇപ്പോൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ വാഹനം ബുക്ക് ചെയ്ത തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്കാണണ് കലക്ടേഴ്സ് എഡിഷൻ നൽകുന്നത്.
ഗ്ലോസ്സ്-ബ്ലാക്ക് പെയിൻറ് സ്കീം സുതാര്യമായ സൈഡ് പാനലുകൾ തുടങ്ങിയവയാണ് ഇവയുടെ പ്രത്യേകത. സൈഡ് പാനലുകൾ സുതാര്യമായതോടെ ഹൈബ്രിഡ് അലുമിനിയം ഫ്രെയിം ഭാഗികമായി പുറത്തുകാണാവുന്ന അവസ്ഥയിലാണ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. സ്റ്റാൻഡേർഡ് പതിപ്പുകളിൽ ഉപയോഗിച്ചിരിക്കുന്ന എബിഎസ് പ്ലാസ്റ്റികിന് പകരം പോളികാർബണേറ്റ് ഉപയോഗിച്ചാണ് പുതിയ അർധസുതാര്യ പാനലുകൾ നിർമ്മിച്ചിരിക്കുന്നത്.പുതിയ കളർ ഓപ്ഷനും മികച്ചതാണ്.
കറുപ്പ്, വെള്ള, പച്ച നിറങ്ങളിലാണ് സാധാരണ ഇൗഥറുകൾ പുറത്തിറങ്ങുന്നത്. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് കലക്ടേഴ്സ് എഡിഷൻ സ്കൂട്ടർ. പ്രകടനത്തിൽ പുതിയ വാഹനത്തിന് മറ്റ് മേഡലുകളിൽ നിന്ന് കാര്യമായ മാറ്റമൊന്നും ഇല്ല. 6 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ 8 ബിഎച്ച്പി കരുത്തും 26 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കും. 2.9 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിന്. ഇക്കോ, റൈഡ്, സ്‌പോർട്ട് എന്നിവകൂടാതെ ഉയർന്ന പ്രകടനത്തിന് 'വാർപ്പ്' എന്ന ഡ്രൈവ് മോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരൊറ്റ ചാർജിൽ 80 കിലോമീറ്റർ സഞ്ചാര പരിധിയാണ് ഇൗഥർ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.