ലക്ഷം ഇ.വികൾ നിരത്തിൽ; നാഴികക്കല്ല് താണ്ടി ഏഥർ
text_fieldsവൈദ്യുത വാഹന വിപണിയിലെ മുന്‍നിരക്കാരായ ഏഥര്‍ എനര്‍ജി വില്‍പ്പനയിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ടു. തങ്ങളുടെ ഉത്പാദനം 1,00,000 യൂനിറ്റുകള്‍ പിന്നിട്ടതായി ഇ.വി സ്റ്റാർട്ടപ്പ് അറിയിച്ചു. ട്രൂ റെഡ് ഏഥര്‍ 450X ആണ് ലക്ഷം വാഹനമായി പുറത്തിറക്കിയത്.
പ്രവർത്തനം തുടങ്ങിയശേഷം 35 മാസമെടുത്താണ് ഏഥര്‍ തങ്ങളുടെ 10,000 യൂനിറ്റ് ഉത്പ്പാദനം പൂർത്തിയാക്കിയത്. അടുത്ത 5 മാസങ്ങള്‍ക്കുള്ളിൽ ഉത്പാദനം 20,000 യൂനിറ്റിലെത്തി. 30,000 യൂനിറ്റിലെത്താന്‍ പിന്നെയും 5 മാസം കൂടി. അതിനുശേഷം ഡിമാന്‍ഡ് നിലനിര്‍ത്താന്‍ ഉത്പാദന വേഗത കൂട്ടി. അടുത്ത 10,000 യൂനിറ്റുകള്‍ നിര്‍മ്മിക്കാന്‍ വെറും 3 മാസം മാത്രമാണ് എടുത്തത്. ഇതോടെ മൊത്തം ഉത്പാദനം 40,000 യൂനിറ്റുകളായി. അവിടെ നിന്ന് അരലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിലേക്കെത്താന്‍ രണ്ട് മാസം മാത്രമാണ് എടുത്തതെന്ന് ഏഥര്‍ അറിയിച്ചു.
2022 ഓഗസ്റ്റ് 30-നായിരുന്നു അരലക്ഷം യൂനിറ്റ് ഉത്പാദനമെന്ന ഏഥറിന്റെ സവിശേഷ നേട്ടം. അടുത്ത 50,000 യൂനിറ്റ് നിര്‍മാണം വെറും ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. 2023 ജനുവരിയില്‍ ഏഥര്‍ മികച്ച വില്‍പ്പന നേടി. കഴിഞ്ഞ മാസം ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന 12,000 പിന്നിട്ടു. ഇത് 330% വാര്‍ഷിക വളര്‍ച്ചയും 32% പ്രതിമാസ വളര്‍ച്ചയുമാണ്ഴ
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഏഥറിന്റെ പുതിയ നിര്‍മാണശാല തമിഴ്‌നാട്ടില്‍ തുറന്നിരുന്നു. 2022 അവസാനത്തോടെ 70 നഗരങ്ങളില്‍ സാന്നിധ്യം അറിയിച്ച ഏഥര്‍ ഇതുവരെ 89 എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറന്നു. ഇന്റലിജന്റ് ചാര്‍ജിങ് ശൃംഖല, കണക്റ്റഡ് സ്‌കൂട്ടറുകള്‍, തടസ്സമില്ലാത്ത ഉപഭോക്തൃ അനുഭവം എന്നിവയിലൂന്നിയാണ് ഏഥര്‍ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.