ഇനി പണം നൽകാതെതന്നെ ഏഥർ വീട്ടിലെത്തിക്കാം; ഇതാണ് മാർഗം
text_fieldsഇലക്ട്രിക് ബൂമിൽ നിന്ന് അൽപ്പം താഴേക്ക് പോയിരിക്കുകയാണ് ഇപ്പോൾ ഇരുചക്രവാഹന വിപണി. കൗതുകത്തിനപ്പുറം ആശ്രയിക്കാവുന്ന വാഹനം എന്ന ഇമേജ് ഇപ്പോഴും ഇ.വികൾക്കില്ല. ഈ വിൽപ്പന മുരടിപ്പിനെ മറികടക്കാൻ പലതരം പരീക്ഷണങ്ങളാണ് ഇ.വി നിർമാതാക്കൾ പയറ്റുന്നത്. ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ പുതിയൊരു സ്കീം അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ.
വില അധികമാണെന്ന് പറഞ്ഞ് പിന്നോട്ടു നിൽക്കുന്ന ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കുന്നൊരു തീരുമാനമാണ് ഏഥർ ഇപ്പോൾ എടുത്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 100 ശതമാനം ഓൺ-റോഡ് ഫിനാൻസ് അസിസ്റ്റ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് പ്രകാരം പമൊന്നും നൽകാതെതന്നെ ഇനിമുതൽ ഏഥർ ഇ.വികൾ വീട്ടിലേക്ക് കൊണ്ടുപോകാം. ഉപഭോക്താക്കൾക്ക് ഫിനാൻസ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യയിലെ ചില പ്രമുഖ റീട്ടെയിൽ ഫിനാൻസ് കമ്പനികൾ, ബാങ്കുകൾ, എൻബിഎഫ്‌സികൾ എന്നിവയുമായി ചേർന്നാണ് ഇവി ബ്രാൻഡ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരുന്ന സബ്‌സിഡികൾ സർക്കാർ കുറച്ചതിനുശേഷം വലിയ തോതിലാണ് ഏഥർ സ്‌കൂട്ടറുകൾക്കെല്ലാം വില കൂടിയത്. 1.45 ലക്ഷം മുതൽ 1.65 ലക്ഷം വരെയാണ് നിലവിൽ ഏഥർ 450X ഇവികളുടെ എക്സ്ഷോറൂം വില വരുന്നത്. 450X മോഡലിന്റെ വില കുറവുള്ള എൻട്രി ലെവൽ വേരിയന്റ് ഓഗസ്റ്റ് മൂന്നിന് പുറത്തിറക്കുമെന്നും ഏഥർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 450S എന്നുപേരിട്ടിരിക്കുന്ന മോഡലിന് 1.29 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.