കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്കൂട്ടർ നിർമിക്കുമെന്ന് ഏഥർ; വില ലക്ഷത്തിലും താഴെ
text_fieldsഇന്ത്യൻ ഇ.വി വാഹന വിപണിയിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന നിർമാതാക്കളിലൊരാളാണ് ഏഥർ എനർജി. കുറഞ്ഞകാലംകൊണ്ട് ഇ.വി സ്കൂട്ടറുകളിലെ നിലവാരം നിശ്ചയിക്കാൻ ഏഥറിനായി. പരമ്പരാഗത വാഹന നിർമാതാക്കൾക്കും മുകളിൽ ഏഥർ എന്ന പേര് സ്ഥാപിക്കാനും ഇൗ സ്റ്റാർട്ടപ്പിന് കഴിഞ്ഞിട്ടുണ്ട്. ഏഥറിന് നിലവിൽ 450 പ്ലസ്, 450 എക്‌സ് എന്നിങ്ങനെ രണ്ട് മോഡലുകളാണുള്ളത്. 450 പ്ലസിന് 1,25,490 രൂപയാണ് വിലവരുന്നത്. 450 എക്സിനാകെട്ട 1,44,500 രൂപയും.ഏഥറിനെ കൂടുതൽ ജനപ്രീതിയുള്ള വാഹനമാക്കുന്നതിത് തടസമായത് ഉയർന്ന വിലയാണ് . ഇതിനൊരു പരിഹാരം കാണാനൊരുങ്ങുകയാണ് കമ്പനി.
ഏഥറിെൻറ നിലവിലുള്ള 450 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി കുറഞ്ഞ വിലയുള്ള സ്കൂട്ടർ നിർമിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിൽ താഴെ വിലവരുന്ന വാഹനമാണ് ഇത്തരത്തിൽ നിർമിക്കുന്നത്. ഓല, ഒകിനാവ, സിമ്പിൾ തുടങ്ങിയ വില കുറഞ്ഞ എതിരാളികളെ നേരിടാനും ബഡ്ജറ്റ് ഇ.വി ഏഥറിനെ സഹായിക്കും.'ഞങ്ങൾ ഇതിനകം 450 പ്ലസിനേക്കാൾ കുറഞ്ഞ വിലയിൽ വിൽക്കാവുന്ന സ്കൂട്ടറിെൻറ നിർമാണത്തിലാണ്. ഏതാനും മാസങ്ങൾക്കകം വാഹനം പുറത്തിറക്കാമെന്നാണ് പ്രതീക്ഷ. പുതിയ സംസ്ഥാനങ്ങളിൽ കൂടുതൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും ഏഥറിന് താൽപ്പര്യമുണ്ട്'-ഏഥർ ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് ഫൊക്കേല പറഞ്ഞു.
വില ഒരു ലക്ഷം രൂപ
പുതിയ ഏഥർ ഇ-സ്കൂട്ടറിന് ഒരു ലക്ഷം രൂപയ്ക്ക് താഴെ (എക്‌സ്-ഷോറൂം) വില ലഭിക്കാൻ സാധ്യതയുണ്ട്. ഓല എസ് 1 (99,999 രൂപ), സിമ്പിൾ വൺ (1,09,999) എന്നിങ്ങനെ വാഹനങ്ങൾ പ്രധാന എതിരാളികളാകും. ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഏഥർ ഇതുവരെ ഇന്ത്യൻ വിപണിയിൽ വലിയ രീതിയിൽ മുന്നേറിയിരുന്നു. വില കുറയുന്നതോടെ വാഹനം കൂടുതൽ ജനപ്രിയമാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.