ആഡംബരവാഹന മാർക്കറ്റ് പിടിച്ചെടുക്കാൻ ഓഡി ഇന്ത്യ; 2025 ആദ്യ പാദത്തിലെ വിൽപ്പനയിൽ 17ശതമാനം വളർച്ച
text_fieldsമുംബൈ: ജർമൻ ആഡംബര കാർ കമ്പനിയായ ഓഡിയുടെ ഇന്ത്യൻ മാർക്കറ്റിലെ വിൽപ്പനയിൽ ആദ്യ പകുതിയിൽ ശക്തമായ വളർച്ചയുണ്ടായെന്ന് റിപ്പോർട്ട്. 2024ലേതുമായി താരതമ്യം ചെയ്യുമ്പോൾ 2025 ആദ്യ പകുതിയിൽ തന്നെ 1223 യൂണിറ്റുകളുടെ വിൽപ്പനയോടെ 17 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഡംബര വാഹന വിപണിയിൽ ഓഡി ബ്രാൻഡിന് പ്രിയമേറുന്നുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഓഡ് ക്യു7, ഓഡിക്യു8 മോഡലുകളാണ് മാർക്കറ്റിൽ ബ്രാൻഡിനോടുള്ള പ്രിയം വർധിപ്പിച്ചത്. ഇന്ത്യയിൽ ഒരു ലക്ഷം കാറുകൾ വിറ്റഴിച്ച നേട്ടത്തിനു ശേഷമാണ് ഇപ്പോൾ മറ്റൊരു പുതിയ നേട്ടം കൂടി ഓഡിക്ക് സ്വന്തമാകുന്നത്.
കഴിഞ്ഞ വർഷം ഇതേ സമയം നടന്ന വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ വിൽപ്പനയിലുണ്ടായ വളർച്ച ഉപഭോക്താക്കൾക്ക് തങ്ങളിലുള്ള വിശ്വാസം വർധിച്ചുവെന്നതിന്റെ തെളിവാണെന്ന് ഇന്ത്യയിലെ ഓഡി മേധാവി ബൽബീർ സിങ് ധില്ലോൺ പറഞ്ഞു. ഉപഭോക്താക്കൾക്ക് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനുവേണ്ടി തങ്ങളുടെ വിൽപ്പന ശൃംഖല കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തയാറെടുക്കുകയാണ് ഓഡി.
അടുത്തിടെ പുറത്തിറക്കിയ ഓഡി ആർ.എസ്.ക്യു8 പെർഫോമൻസിന് മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിച്ചത്. ഓഡിഎ4, ഓഡി എ6, ഓഡി ക്യു3, ഓഡി ക്യു3 സ്പോർട്സ് ബാക്ക് തുടങ്ങിയവ വിശാലമായ വാഹന മോഡലുകൾ അടങ്ങുന്നതാണ് ഓഡിയുടെ ഇന്ത്യൻ വിപണി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.