Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഏറ്റവും വിലകുറഞ്ഞ...

ഏറ്റവും വിലകുറഞ്ഞ ഒാഡി; എസ്​.യു.വി ക്യു 2 ബുക്കിങ്​ തുടങ്ങി

text_fields
bookmark_border
ഏറ്റവും വിലകുറഞ്ഞ ഒാഡി; എസ്​.യു.വി ക്യു 2 ബുക്കിങ്​ തുടങ്ങി
cancel

ന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഒാഡി വാഹനമായ ക്യു 2 ബുക്കിങ്​ ആരംഭിച്ചു. ഈ മാസം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ക്യു 2 എസ്‌യുവിയെ നേരത്തെ തന്നെ കമ്പനി പരിചയപ്പെടുത്തിയിരുന്നു. 2 ലക്ഷം രൂപ മുടക്കിയാൽ ഒാൺലൈനായും ഡീലർഷിപ്പിലൂടെയും വാഹനം ബുക്ക് ചെയ്യാം.

ക്യു 8, എ 8 എൽ, ആർ‌എസ് 7, ആർ‌എസ്‌ക്യു 8 എന്നിവയ്ക്ക് ശേഷം കമ്പനി ഇന്ത്യൻ വിപണിയിലെത്തുന്ന അഞ്ചാമത്തെ ഉൽപ്പന്നമായിരിക്കും ക്യു 2. ഇപ്പോൾ വാഹനം ബുക്ക്​ ചെയ്യുന്നവർക്ക്​ 2 + 3 വർഷം എക്​സ്​റ്റൻറഡ്​ വാറണ്ടിയും 2 + 3 വർഷത്തെ റോഡ്​സൈഡ്​ അസിസ്​റ്റും അടങ്ങിയ അഞ്ച്​ വർഷത്തെ സേവന പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്​.നിലവിൽ ഒാഡിയുടെ ഏറ്റവും ചെറിയ എസ്​.യു.വി ക്യു 3 ആണ്​. ഇതിനും താഴെയായിരിക്കും ക്യു 2 വി​െൻറ സ്​ഥാനം.


ഫോക്‌സ്‌വാഗൺ എജിയുടെ എംക്യുബി പ്ലാറ്റ്‌ഫോമിലാണ്​ വാഹനം നിർമിക്കുന്നത്​. എൽ‌ഇഡി ഡി‌ആർ‌എല്ലുകളും ഹെഡ്‌ലൈറ്റുകളും കൊണ്ട് ചുറ്റപ്പെട്ട സിംഗിൾ ഫ്രെയിം ഗ്രില്ലാണ് വാഹനത്തെ ആകർഷകമാക്കുന്നത്. തടിച്ച ബമ്പറുകൾ, റണ്ണിംഗ് ബോർഡുകൾ, എന്നിവയിൽ കറുത്ത ക്ലാഡിംഗും പിടിപ്പിച്ചിട്ടുണ്ട്​.

വാഹനത്തിന്​ കരുത്ത്​ പകരുന്നത്​ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ്​. 190 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ഫോക്​സ്​വാഗൺ തിഗ്വാൻ ഓൾ സ്‌പെയ്‌സിൽ വരുന്ന എഞ്ചിനാണിത്​. 6.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന്​ കഴിയും. ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സംവിധാനത്തോടുകൂടിയ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്​മിഷനാണ്​ നൽകിയിരിക്കുന്നത്​. ഒാഡി ക്യൂ 3ക്ക്​ ഇന്ത്യയിൽ 35 മുതൽ 43 ലക്ഷം വരെയാണ്​ വില ഇൗടാക്കുന്നത്​. അതിലും താഴെയുള്ള ക്യൂ 2വിന്​ നിലവിൽ വില പ്രഖ്യാപിച്ചിട്ടില്ല. 28 ലക്ഷം മുതൽ 35 ലക്ഷംവരെ വില വാഹനത്തിന്​ വരുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AudiautomobileCompact SUVbookingopenAudi Q2
Next Story