ഒാഡി ക്യൂ 2 വിൽപ്പന തുടങ്ങി; വില 34.99 ലക്ഷം മുതൽ
text_fieldsഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഒാഡി വാഹനമായ ക്യു 2 വിൽപ്പന ആരംഭിച്ചു. ഏറ്റവും താഴത്തെ മോഡലിന് 34.99 ലക്ഷമാണ് വിലയിട്ടിരിക്കുന്നത്. 2 ലക്ഷം രൂപ മുടക്കിയാൽ ഒാൺലൈനായും ഡീലർഷിപ്പിലൂടെയും വാഹനം ബുക്ക് ചെയ്യാം. സ്റ്റാൻഡേർഡ്, പ്രീമിയം, പ്രീമിയം പ്ലസ് I,പ്രീമിയം പ്ലസ് II, ടെക്നോളജി എന്നിങ്ങനെ അഞ്ച് വേരിയൻറുകളാണ് വാഹനത്തിനുള്ളത്.
ഏറ്റവും ഉയർന്ന ടെക്നോളജി ട്രിമിന് 48.89 ലക്ഷമാണ് വില. ക്യു 8, എ 8 എൽ, ആർഎസ് 7, ആർഎസ്‌ക്യു 8 എന്നിവയ്ക്ക് ശേഷം കമ്പനി ഇന്ത്യൻ വിപണിയിലെത്തുന്ന അഞ്ചാമത്തെ ഉൽപ്പന്നമാണ് ക്യു 2. ഇപ്പോൾ വാഹനം ബുക്ക് ചെയ്യുന്നവർക്ക് 2 + 3 വർഷം എക്സ്റ്റൻറഡ് വാറണ്ടിയും 2 + 3 വർഷത്തെ റോഡ്സൈഡ് അസിസ്റ്റും അടങ്ങിയ അഞ്ച് വർഷത്തെ സേവന പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.നിലവിൽ ഒാഡിയുടെ ഏറ്റവും ചെറിയ എസ്.യു.വി ക്യു 3 ആണ്. ഇതിനും താഴെയായിരിക്കും ക്യു 2 വിെൻറ സ്ഥാനം.
ഫോക്‌സ്‌വാഗൺ എജിയുടെ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിക്കുന്നത്. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലൈറ്റുകളും കൊണ്ട് ചുറ്റപ്പെട്ട സിംഗിൾ ഫ്രെയിം ഗ്രില്ലാണ് വാഹനത്തെ ആകർഷകമാക്കുന്നത്. തടിച്ച ബമ്പറുകൾ, റണ്ണിംഗ് ബോർഡുകൾ, എന്നിവയിൽ കറുത്ത ക്ലാഡിംഗും പിടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന് കരുത്ത് പകരുന്നത് 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ്. 190 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ഫോക്‌സ്‌വാഗൺ തിഗ്വാൻ ഓൾ സ്‌പെയ്‌സിൽ വരുന്ന എഞ്ചിനാണിത്. 6.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും.
ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സംവിധാനത്തോടുകൂടിയ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്. മറ്റ് നിരവധി സവിശേഷതകളും വാഹനത്തിനുണ്ട്. ഓഡി വെർച്വൽ കോക്പിറ്റ്, എംഎംഐ ഇൻറർഫേസ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുടെ രൂപത്തിൽ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, വയർലെസ് ചാർജർ, സൺറൂഫ്, 180 വാട്ട് 10 സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവ ലഭിക്കും. ടച്ച്സ്ക്രീൻ സിസ്റ്റം, റിയർ എസി വെൻറുകൾ, മുൻ സീറ്റുകൾക്ക് ഇലക്ട്രിക്കൽ അഡ്ജസ്റ്റ്മെൻറ് തുടങ്ങിയ അടിസ്ഥാന സവിശേഷതകൾ ക്യു 2 വിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.