ഡാകർ റാലിയിൽ ചരിത്രം തിരുത്താൻ ഒാഡി ആർ.എസ് ക്യൂ ഇ ട്രോൺ; മത്സരത്തിൽ പെെങ്കടുക്കുന്ന ആദ്യ ഇ.വി
text_fieldsലോകത്തിലെ ഏറ്റവും കഠിനമായ റാലികളിലൊന്നായ ഡാകറിൽ പുതുചരിത്രമെഴുതാനൊരുങ്ങി ഒാഡി ഇ.വി. റാലിയിൽ ആദ്യമായി പെങ്കടുക്കുന്ന ഇ.വിയാവുക ഒാഡി ആർ.എസ് ക്യൂ ഇ ട്രോൺ ആയിരിക്കും. 2022 റാലിയിലാവും വാഹനം അരങ്ങേറ്റംകുറിക്കുക. വാഹനത്തിെൻറ പുതിയ വിശദാംശങ്ങൾ ഓഡി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാഴ്ച്ച നീണ്ടുനിൽക്കുന്ന ഡാകർ റാലിയിൽപ ഒരു ദിവസം 805 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടിവരും. അതിനാൽതന്നെ വാഹനം ചാർജ് ചെയ്യാനുള്ള സംവിധാനവും ഒപ്പംകൊണ്ടുപോകണം. ഇതിനായി ഓഡി ആർഎസ് 5 ഡിടിഎം റേസറിൽ ഉപയോഗിച്ചിരുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
എഞ്ചിൻ വാഹനത്തിൽ ജനറേറ്ററായിട്ടായിരിക്കും പ്രവർത്തിക്കുക. ഒപ്പം 50 കിലോവാട്ട്, 370 കിലോഗ്രാം ബാറ്ററി പായ്ക്കും വാഹനത്തിന് നൽകിയിട്ടുണ്ട്. പുനരുൽപ്പാദന ബ്രേക്കിങ് പ്രവർത്തനവും ക്യൂ ഇ ട്രോണിെൻറ സവിശേഷതയാണ്. വാഹനം മുന്നോട്ട് പോകുമ്പോൾ ശ്രേണി വർധിക്കുമെന്നാണ് ഒാഡി എഞ്ചിനീയർമാർ പറയുന്നത്. വാഹനത്തിെൻറ ഓരോ ആക്‌സിലിലും ഓഡിയുടെ ഫോർമുല ഇ കാറിൽ നിന്നെടുത്ത ഇലക്ട്രിക് മോട്ടോർ പിടിപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെ യൂണിറ്റ് ബാറ്ററിയും എഞ്ചിനും തമ്മിലുള്ള എനർജി കൺവെർട്ടറായി പ്രവർത്തിക്കുന്നു.
വാഹനത്തിെൻറ മൊത്തം ഒൗട്ട്‌പുട്ട് 680 എച്ച്പി (500 കിലോവാട്ട്) ആണ്. എന്നാൽ ഡാകർ ഉദ്യോഗസ്ഥർ 2022 ലെ മൽസരത്തിന് ഹോഴ്സ് പവർ പരിധി ഏർപ്പെടുത്തുമോ എന്ന് കണ്ടറിയണം. ഓഡിയുടെ റാലി ഇതിഹാസങ്ങളായ സ്റ്റീഫൻ പീറ്റർഹാൻസൽ, കാർലോസ് സൈൻസ് എന്നിവരോടൊപ്പം രണ്ട് തവണ ഡിടിഎം ചാമ്പ്യനായ മാറ്റിയാസ് എക്‌സ്ട്രോമും ഡാകറിൽ കമ്പനിക്കായി വളയംപിടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.