മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഓട്ടോ എക്സ്പോ വരുന്നൂ; ഇ.വികൾ കളംനിറയും
text_fieldsരാജ്യെത്ത വാഹനങ്ങളുടെ ഉത്സവമായ ഡല്‍ഹി ഓട്ടോ എക്‌സ്‌പോ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2023ല്‍ നടക്കും. ജനുവരി 13 മുതല്‍ 18 വരെ ഗ്രേറ്റര്‍ നോയിഡയിലാണ് എക്സ്പോ നടക്കുക. മൂന്ന് വർഷത്തെ ഇടവേളക്കുശേഷമാണ് എക്സ്പോ അരങ്ങേറുന്നത്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഓട്ടോ എക്സ്പോ നടക്കുക. 2022ൽ കൊറോണ കാരണം മാറ്റിവയ്ക്കുകയായിരുന്നു. ലോകത്തെമ്പാടുമുള്ള വാഹന നിര്‍മാതാക്കള്‍ ഭാവിയിലെ വാഹന മോഡലുകളും മാതൃകകയും മേളയിൽ പ്രദർശിപ്പിക്കും. ഇത്തവണ ഇ.വി വിഭാഗത്തിൽ വമ്പൻ പുറത്തിറക്കലുകളാണ് പ്രതീക്ഷിക്കുന്നത്.
മാരുതി സുസുകി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ്, എം.ജി, ടൊയോട്ട, കിയ, പുതുമുഖമായ ബി.വൈ.ഡി തുടങ്ങിയ വാഹന നിർമാതാക്കളെല്ലാം എക്സ്പോയിൽ പങ്കെടുക്കും. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളില്‍ പലരും ഈ വാഹങ്ങളുടെ ഉത്സവത്തിൽ പങ്കെടുക്കില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, ഹോണ്ട ടൂവീലര്‍ ഇന്ത്യ തുടങ്ങിയവരാണ് ഓട്ടോ എക്‌സ്‌പോയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കരുതുന്നത്.
ഏതാനും ചില മുന്‍നിര കാര്‍/ എസ്.യു.വി. നിര്‍മാതാക്കളുടെയും സാന്നിധ്യം ഇത്തവണ ഓട്ടോ എക്‌സ്‌പോയില്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയാണ് ഇതില്‍ പ്രധാനം. ഇവര്‍ക്ക് പുറമെ, ഇസുസു, സിട്രോണ്‍, നിസാന്‍, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ തുടങ്ങിയ കമ്പനികളുടെ പവലിയനും ഇത്തവണ എക്‌സ്‌പോ വേദിയില്‍ ഉയര്‍ന്നേക്കില്ല. പുതിയ മോഡലുകളുടെ അഭാവവും ഉയര്‍ന്ന ചെലവുമാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന.
പങ്കെടുക്കുന്നവരുടെ എണ്ണം കുറയാനുള്ള ഒരുഘടകം ഷോയുടെ ലൊക്കേഷനാണ്. എക്സ്പോ വേദിയായ ഗ്രേറ്റർ നോയിഡ ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്ന് വളരെ അകലെയാണ്. പൊതുഗതാഗതത്തിന്റെ അഭാവം കാരണം ഇൗ സ്ഥലം പൊതുജനങ്ങൾക്ക് അപ്രാപ്യമാണ്. ന്യൂഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഓട്ടോ എക്‌സ്‌പോയുടെ സ്ഥിരം വേദിയായ പ്രഗതി മൈതാനം ഇപ്പോൾ പുനർനിർമ്മാണ പ്രവർത്തനത്തിലാണെന്നും 2025ലെ അടുത്ത മോട്ടോർ ഷോ ഇവിടെ നടത്താനാകുമെന്നുമാണ് സംഘാടകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.