സിയേറയുടെ തിരിച്ചുവരവ് ഉറപ്പിച്ച് ടാറ്റ; ഇത്തവണ പക്ഷെ വണ്ടി ഇലക്ട്രിക്കാവും
text_fieldsഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന സിയേറയെ തിരിെച്ചത്തിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ഇന്ത്യയിൽ വികസിപ്പിച്ച് നിർമിച്ച ആദ്യ എസ്‍യുവിയായ സിയേറയുടെ ഇ.വി പതിപ്പ് ഓട്ടോ എക്സ്പോയിൽ പുറത്തിറക്കി. 1990-കളില്‍, 4×4 ശേഷിയുള്ള രാജ്യത്തെ ഏറ്റവും വിശ്വസനീയമായ എസ്‌യുവികളിലൊന്നായിരുന്നു സിയറ. വാഹനത്തിന്റെ നിർമാണം 2000 ലാണ് ടാറ്റ അവസാനിപ്പിച്ചത്. ഇ–സിയറയുടെ കൺസെപ്റ്റാണ് ഇപ്പോൾ ടാറ്റ അവതരിച്ചിരിക്കുന്നത്.
ആൾട്രോസ് നിർമിക്കുന്ന ആൽഫാ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ സിയേറയുടെയും നിർമാണമെന്നാണ് സൂചന. സിയറയുടെ മറ്റു സാങ്കേതിക വിവരങ്ങൾ ടാറ്റ പുറത്തുവിട്ടില്ല. 2025 ൽ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് ടാറ്റ അറിയിക്കുന്നത്. ഇലക്ട്രിക് പതിപ്പ് കൂടാതെ പെട്രോൾ എൻജിനുമായും വാഹനം എത്തുമെന്നാണ് പ്രതീക്ഷ.
പാസഞ്ചര്‍ ഇവി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന ടാറ്റ രാജ്യത്ത് ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവത്തിന് വിത്ത് പാകിയവരാണ്. ഇപ്പോള്‍ മഹീന്ദ്രയടക്കം നിരവധി കാര്‍ നിര്‍മാതാക്കള്‍ ടാറ്റയുടെ കുത്തക അവസാനിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഭാവിയിലും ഒന്നാം സ്ഥാനം വിട്ടു കൊടുക്കില്ലെന്നാണ് ടാറ്റയുടെ നിലപാട്. അതിനാല്‍ തന്നെ ഇലക്ട്രിക് വാഹന വിപണിയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള കിണഞ്ഞ ശ്രമത്തിലാണ് ടാറ്റ ഇപ്പോള്‍.
ടാറ്റ സിയറ ഇലക്ട്രിക് എസ്‌യുവി
2020 ഓട്ടോ എക്സ്പോയില്‍ ടാറ്റ മോട്ടോഴ്സ് സിയേറയുടെ ഒരു കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ സിയറയുടെ അപ്ഡേറ്റഡ് പതിപ്പിന് സാക്ഷിയായിരിക്കുകയാണ് വാഹനലോകം. തങ്ങളുടെ ലൈനപ്പിലേക്ക് ഓള്‍-വീല്‍ ഡ്രൈവ് ശേഷിയുള്ള ഒരു ഇലക്ട്രിക് എസ്‌യുവി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായി ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ്, ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജെന്‍ 2 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ടാറ്റ മോട്ടോര്‍സ് അതിന്റെ കര്‍വ് കണ്‍സെപ്റ്റ് അവതരിപ്പിച്ചിരുന്നു. ഈ ആര്‍ക്കിടെക്ചറിന് ഒന്നിലധികം ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷനുകള്‍ക്കൊപ്പം ഐസി എഞ്ചിന്‍-പവര്‍ സജ്ജീകരണം, നിരവധി പവര്‍ട്രെയിനുകള്‍ എന്നിവ പിടിപ്പിക്കാനാവും. ഔദ്യോഗികമായി സിഗ്മ എന്ന് പേരിട്ടിരിക്കുന്ന ഈ ആര്‍ക്കിടെക്ചര്‍ ആല്‍ഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. സിയേറയുടെ ഇ.വി വെർഷനൊപ്പം പെട്രോൾ വകഭേദവും വരാനുള്ള സധ്യത തള്ളിക്കളയാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.