ഷാങ്ഹായിയിൽ തലയെടുപ്പോടെ വെൽഫെയർ; ചൈനയിലെ പേര് ക്രൗൺ
text_fieldsഷാങ്ഹായ് മോട്ടോർഷോയിൽ തലയെടുപ്പോടെ ടൊയോട്ട വെൽഫെയർ. ചൈനീസ് വിപണിയിലെത്തുേമ്പാൾ വാഹനത്തിന്‍റെ പേര് ഉൾപ്പടെ മാറിയിട്ടുണ്ട്. പുതിയ േപര് ക്രൗൺ എന്നാണ്. പുത്തൻ ബാഡ്ജിങ്ങിനൊപ്പം സൂക്ഷ്മമായ ചില സൗന്ദര്യവർധക മാറ്റങ്ങളും വാഹനത്തിന് നൽകിയിട്ടുണ്ട്. ടൊയോട്ട എന്ന ജാപ്പനീസ് ഭീമന്‍റെ ഐതിഹാസികമായ മിനിവാനാണ് വെൽഫെയർ. ക്രൗൺ പതിപ്പ് ചൈനക്ക് മാത്രമായാണ് പുറത്തിറക്കുന്നത്.
ചില വിപണികളിൽ ലെക്സസിന്‍റെ പേരിലും വെൽഫയർ വിൽക്കുന്നുണ്ട്. ക്രൗണിന്‍റെ രൂപകൽപ്പനയെപറ്റി പറയുേമ്പാൾ ശ്രദ്ധിക്കേണ്ടത് ബോൾഡ് ക്രോം വിശദാംശങ്ങളാണ്. അമിതമാണെന്ന് തോന്നുന്ന അവവിൽ വാഹനത്തിൽ ക്രോം ഉപയോഗിച്ചിട്ടുണ്ട്. ഗ്രില്ലിലും സൈഡ് കർട്ടനിലുമെല്ലാം ക്രോമിന്‍റെ അഭിഷേകമാണ്. പളപളപ്പിനോട് ആഭിമുഖ്യമുള്ള ചൈനക്കാർക്കായി ടൊയോട്ട പ്രത്യേകമായി ഡിസൈൻ ചെയ്തതാണിത്. ഫ്രണ്ട് ബമ്പറിലും മാറ്റങ്ങളുണ്ട്. ഹെഡ്ലൈറ്റുകളും ഡി.ആർ.എല്ലുകളും ഇന്ത്യൻ വെൽഫെയറിലേതുതന്നെ. പിന്നിലെ ഡിൈസനും ഏകദേശം സമാനമാണ്.
മറ്റ് വിപണികളിൽ ദീർഘകാലമായി ക്രൗൺ എന്ന പേരിൽ സെഡാൻ മോഡൽ ടൊയോട്ട വിറ്റഴിക്കുന്നുണ്ട്. ടിഎൻജിഎ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണിത്. എഞ്ചിൻ വെൽഫെയറിലേതിന് തുല്യമാണ്. 2.5 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിനോടൊപ്പം ഇലക്ട്രിക് മോട്ടോർകൂടിയുള്ള ഹൈബ്രിഡ് വാഹനമാണിത്. 161 ബിഎച്ച്പി ആണ് കരുത്ത്. സ്റ്റാൻഡേർഡായി സിവിടി ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്. മൂന്നുനിര സീറ്റുകളുമായാണ് ക്രൗൺ വിപണിയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.