ജിം ട്രെയിനർക്ക് 75 ലക്ഷത്തിെൻറ കാർ സമ്മാനിച്ച് നടൻ പ്രഭാസ്
text_fieldsബാഹുബലി സിനിമയിലൂടെ പ്രശസ്തനായ തെലുങ്ക് നടനാണ് പ്രഭാസ്. തെൻറ ജിം ട്രെയിനർക്ക് 75 ലക്ഷം രൂപ വിലവരുന്ന കാർ സമ്മാനമായി നൽകിയാണ് അദ്ദേഹമിപ്പോൾ വാർത്തകളിൽ നിറയുന്നത്. ടാറ്റയുടെ ഉടമസ്ഥതയുള്ള റേഞ്ച് റോവറിെൻറ വെലാർ മോഡലാണ് സമ്മാനമായി നൽകിയത്.
മുൻ ബോഡി ബിൽഡറും 2010ൽ മിസ്റ്റർ വേൾഡ് കിരീടം നേടിയ ആളുമായ ലക്ഷ്മൺ റെഡ്ഡിയാണ് പ്രഭാസിെൻറ ട്രെയിനർ. പ്രാദേശികമായി നിർമ്മിക്കുന്ന വെലാർ കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കുന്നത്. 73.30 ലക്ഷമാണ് എക്സ്ഷോറൂം വില. വാഹനം കയ്യിലെത്താൻ 75ലക്ഷത്തിന് മുകളിൽ പണം നൽകണം. വെലാറിന് പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉണ്ട്. എന്നാൽ ഇന്ത്യയിൽ ലഭിക്കുന്നത് പെട്രോൾ മോഡൽ മാത്രമാണ്.
2.0 ലിറ്റർ ഇഞ്ചീനിയം നാല് സിലിണ്ടർ യൂനിറ്റാണ് പെട്രോൾ എഞ്ചിൻ. 177 ബിഎച്ച്പി കരുത്തും 365 എൻഎം ടോർക്കും ഇവ ഉൽപ്പാദിപ്പിക്കും. 8-സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ആണ്. ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് നൽകും.
7.1 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമാർജ്ജിക്കാൻ വെലാറിന് കഴിയും. ചെളി, അഴുക്ക് നിറഞ്ഞ റോഡുകൾ, നനഞ്ഞ പുല്ല് തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യങ്ങളിൽ സ്ഥിരമായ വേഗത നിലനിർത്താൻ സഹായിക്കുന്ന ഓൾ-ടെറൈൻ പ്രോഗ്രസ് കൺട്രോൾ (എടിപിസി) സംവിധാനവും എസ്‌യുവിക്ക് ലഭിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.