നിർത്തിവച്ച ചേതക് ബുക്കിങ് പുനരാരംഭിച്ച് ബജാജ്; ബുക്ക് ചെയ്യേണ്ടത് വെബ്സൈറ്റ് വഴി
text_fieldsപുണെ, ബംഗളൂരു നഗരങ്ങളിൽ നിർത്തിവച്ച ചേതക് ബുക്കിങ് പുനരാരംഭിച്ച് ബജാജ്. ബുധനാഴ്ചയാണ് ബുക്കിങ് തുടങ്ങിയത്. കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്ന് വാഹനം രജിസ്റ്റർ ചെയ്യാം. ഏതാനും മാസങ്ങൾക്ക് മുമ്പ് പൂണെയിലും ബംഗളൂരുവിലും ബുക്കിങ് താൽക്കാലികമായി നിർത്തിയിരുന്നു ഇതാണിപ്പോ പുനരാരംഭിച്ചത്. നിലവിൽ ചേതക് എട്ട് ഇന്ത്യൻ നഗരങ്ങളിൽ ലഭ്യമാണ്. പുണെ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, നാഗ്പുർ, മൈസൂരു, മംഗളൂരു, ഒൗറംഗാബാദ് എന്നീ നഗരങ്ങളാണത്. ചേതകിനെ ഇതുവരെ കേരള വിപണിയിൽ ബജാജ് എത്തിച്ചിട്ടില്ല.
സമൂഹമാധ്യമങ്ങളിൽക്കൂടിയാണ് ബുക്കിങ് പുനരാരംഭിച്ച വിവരം ബജാജ് അറിയിച്ചത്. താൽപ്പര്യമുള്ളവർക്ക് 2000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് വാഹനം ലഭ്യമാകുന്നത്. അർബൻ ട്രിമ്മിന് 1.42 ലക്ഷം (എക്സ്-ഷോറൂം) വിലയുണ്ട്, പ്രീമിയം ട്രിമ്മിെൻറ വില 1.44 ലക്ഷം (എക്സ്-ഷോറൂം) ആണ്. 2023 ഒാടെ 22 ഇന്ത്യൻ നഗരങ്ങളിൽ ചേതക് വിൽക്കാനാണ് ബജാജ് പദ്ധതിയിട്ടിരിക്കുന്നത്.
2020 ഡിസംബർ വരെയുള്ള കാലയളവിൽ 18 ചേതക് ഡീലർഷിപ്പുകളാണ് ബജാജ് ആരംഭിച്ചത്. അതിൽ അഞ്ചെണ്ണം പുണെയിലും ബാക്കിയുള്ളവ ബംഗളൂരുവിലുമാണ്. ഈഥർ 450 എക്‌സിനും ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുമാണ് ചേതക്കിന്‍റെ പ്രധാന എതിരാളികൾ. ബജാജ് േചതക്കിലുള്ള 3.08 കിലോവാട്ട് ബ്രഷ്‌ലെസ്സ് ഡിസി മോട്ടോറിന്‍റെ പരമാവധി ടോർക് 16എൻ.എം ആണ്. 60.3Ah ലിഥിയം അയൺ ബാറ്ററിയുള്ള സ്കൂട്ടർ ഇക്കോ മോഡിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററും പരിധി വാഗ്ദാനം ചെയ്യുന്നു.
പരമ്പരാഗത 5 എ പവർ സോക്കറ്റ് വഴി 5 മണിക്കൂറിനുള്ളിൽ സ്കൂട്ടർ പൂർണമായും ചാർജ് ചെയ്യാം. ഒരു മണിക്കൂറിനുള്ളിൽ 25 ശതമാനം ചാർജും ചെയ്യാനാകും. ബാറ്ററി ഉൾപ്പെടെ ചേതക്കിൽ ബജാജ് 3 വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറൻറി നൽകും.നീക്കംചെയ്യാനാകാത്ത 3 കിലോവാട്ട് ഐപി 67 ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.