ഹുസ്ക്വർന 125െൻറ നിർമാണം ആരംഭിച്ച് ബജാജ്; ആദ്യ ബാച്ച് ഛക്കനിൽ നിന്ന്
text_fieldsബജാജ് ഒാേട്ടാ ഹുസ്ക്വർന 125 സി.സി ബൈക്കുകളുടെ നിർമാണം ആരംഭിച്ചു. വിറ്റ്പിലിൻ 125, സ്വാത്പിലിൻ 125, എന്നീ മോഡലുകളാണ് പുനെക്ക് സമീപമുള്ള ഛക്കനിലെ പ്ലാൻറിൽ ഉത്പാദിപ്പിക്കുന്നത്. യൂറോപ്യൻ വിപണിയിലാവും വാഹനം ഉടൻ വിൽപ്പനക്കെത്തുക. ഇന്ത്യയിൽ വാഹനം അവതരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല. സ്വീഡിഷ് ബൈക്ക് നിർമാതാക്കളാണ് ഹുസ്ക്വർന. നിലവിൽ ഇന്ത്യക്കായി 250 സിസി മോഡലുകൾ ഇവർ ഇറക്കുന്നുണ്ട്. ഇതിനെതന്നെ അടിസ്ഥാനമാക്കിയാണ് ചെറിയ ബൈക്കുകൾ വരുന്നത്.
രൂപത്തിൽ വ്യത്യസ്തമാണെങ്കിലും കെടിഎം 125 ഡ്യൂക്ക് സ്ട്രീറ്റ് ബൈക്കുമായി മെക്കാനിക്കൽ വിശേഷങ്ങൾ ബൈക്ക് പങ്കിടും. 125 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്തുപകരുന്നത്. 15 ബിഎച്ച്പി കരുത്തും 12 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ആണ് ഗിയർബോക്സ്. 125 സിസി ഹുസ്ക്വർന മോഡലുകളിലെ പ്രധാന സവിശേഷത ഇവ പൂർണ്ണമായും എൽഇഡി ലൈറ്റുകളാമായാണ് വരുന്നതെന്നതാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്വിങ് ആം ഘടിപ്പിച്ച ടയർ ഹഗ്ഗർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള 250 സിസി ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി അലോയ്ക്ക് പകരം ഇവ വയർ-സ്‌പോക് വീലുകളും ഉപയോഗിച്ചേക്കാം. അപ്‌സൈഡ്-ഡൗൺ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ പിന്നിൽ മോണോ-ഷോക്ക് സസ്പെൻഷൻ എന്നിവ വരും. രണ്ട് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ ഉപയോഗിക്കും. സുരക്ഷക്കായി എബിഎസും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.