ആവശ്യക്കാരില്ല; 'പഴയ' പടക്കുതിരയുടെ ബുക്കിങ് നിർത്തിവച്ച് ബജാജ്
text_fieldsഇന്ത്യയിൽ ഒരു പ്രമുഖ വാഹന നിർമാതാവ് അവതരിപ്പിക്കുന്ന ആദ്യ വൈദ്യുത സ്കൂട്ടറായിരുന്നു ചേതക്. നിരവധി വൈദ്യുത സ്കൂട്ടറുകളും ബൈക്കുകളും രാജ്യത്ത് ഇറങ്ങുന്നുണ്ടെങ്കിലും അതൊക്കെ സ്റ്റാർട്ടപ്പുകളൊ വിദേശ കമ്പനികളൊ ആണ് നിർമിക്കുന്നത്.
ബജാജ് വൈദ്യുത സ്കൂട്ടർ നിർമിക്കാൻ തീരുമാനിച്ചപ്പൊ എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്ന് തങ്ങളുടെ പഴയ പടക്കുതിരയായ ചേതക്കിെൻറ പേരിടാം എന്നായിരുന്നു. 2020 ജനുവരിയിൽ കമ്പനി സ്കൂട്ടർ പുറത്തിറക്കുകയും ചെയ്തു. യൂറോപ്യൻ വാഹനങ്ങളെ വെല്ലുന്ന രൂപസൗകുമാര്യവുമായിട്ടായിരുന്നു ചേതക്കിെൻറ വരവ്. ഒറ്റ ചാർജിൽ 85 കിലോമീറ്റർ മൈലേജും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ആദ്യ വിൽപ്പന കേന്ദ്രങ്ങളായി നിശ്ചയിച്ചിരുന്നത് പുനെയും ബംഗളൂരുവുമായിരുന്നു.അടുത്തഘട്ടത്തിൽ കൂടുതൽ നഗരങ്ങളിൽ വിൽപ്പന വ്യാപിപ്പിക്കാം എന്നും തീരുമാനിച്ചിരുന്നു.
മാർച്ചിൽ സ്കൂട്ടറിന് ബുക്കിങ്ങ് ആരംഭിച്ചിരുന്നെങ്കിലും കോവിഡിെൻറ പശ്ചാത്തലത്തിൽ നിർത്തിവയ്ക്കുകയായിരുന്നു. ജൂണിൽ ലോക്ഡൗൺ പിൻവലിച്ചപ്പോൾ വീണ്ടും ബുക്കിങ് ആരംഭിച്ചു. പക്ഷെ സെപ്തംബർ ആയിട്ടും ആവശ്യത്തിന് ബുക്കിങ് ലഭിക്കാത്തതിനാൽ വീണ്ടും നിർത്തിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് ബജാജ്. നിലവിൽ ചേതക് വെബ്സൈറ്റിൽ ഒരു ഫോം വഴി നമ്മുടെ താൽപ്പര്യം രജിസ്റ്റർ ചെയ്യാനുള്ള അവസരമാണ് കമ്പനി നൽകുന്നത്.
ഉൽപാദനം ആരംഭിക്കുന്നതിന് മറ്റൊരു തടസവും ബജാജ് നേരിടുന്നുണ്ട്. ചേതക്കിെൻറ ഭൂരിഭാഗം ഘടകങ്ങളും രാജ്യത്തിനകത്താണ് നിർമിക്കുന്നതെങ്കിലും, നിർണായകമായ ചില ഭാഗങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ലഭിക്കാത്തതും പ്രതിസന്ധിയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ പിരിമുറുക്കം ഘടകങ്ങളുടെ വിതരണത്തെ ബാധിച്ചിട്ടുണ്ട്.
ഈ സാഹചര്യം നീണ്ടുനിൽക്കുകയാണെങ്കിൽ നിലവിലുള്ള ബുക്കിങുകൾ തന്നെ പൂർത്തീകരിക്കാൻ കമ്പനിക്കാവില്ല. ഇന്ത്യയിലെ മറ്റ് ഇവി നിർമ്മാതാക്കളും സമാനമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. അത് ഭാവിയിൽ ഉൽപാദന പരിമിതികളിലേക്ക് നയിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.