Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്ത്യയിലെ ഏറ്റവും...

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്ക്​, ബജാജ്​ സി.ടി 100 വിപണിയിൽ

text_fields
bookmark_border
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്ക്​, ബജാജ്​ സി.ടി 100 വിപണിയിൽ
cancel

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്കുകളിൽ ഒന്നായ സി.ടി 100​െൻറ പരിഷ്​കരിച്ച പതിപ്പ്​ ബജാജ്​ പുറത്തിറക്കി. കിക്​-സ്റ്റാർട്ട്​ വെർഷ​നാണ്​ നിരത്തിലെത്തിച്ചിരിക്കുന്നത്​. 46,432 രൂപയാണ്​ വില​. പഴയ മോഡലിനേക്കാൾ ഏകദേശം 2,000 രൂപ കൂടുതലാണിത്​​. 2020 മോഡൽ സി.ടി 100ന് എട്ട് പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. പുതിയ ടാങ്ക് ഗ്രിപ്പ്​, ഫോർക്ക് ഗെയ്‌റ്ററുകൾ, ഹാൻഡിൽബാറിലെ ക്രോസ് ട്യൂബ്, വലിയ ഗ്രാബ് ഹാൻഡിൽ, ക്ലിയർ-ലെൻസ് ഇൻഡിക്കേറ്ററുകൾ എന്നിവയാണ് പുതിയ സവിശേഷതകൾ.

ഫ്യൂവൽ ഗേജ് ആണ് മറ്റൊരു സവിശേഷത. ജനുവരിയിൽ സിടി 100 ബി‌എസ് 6 ലേക്ക് മാറിയപ്പോൾ, എഞ്ചിൻ കേസിംഗ്, ചെയിൻ കവർ, ഫോർക്ക് തുടങ്ങിയ ഘടകങ്ങളിൽ ബ്ലാക്ക് ഫിനിഷ്​ ഉൾപ്പെടുത്തിയിരുന്നു. ബി‌എസ് 4 മോഡലിൽ ഇത്​ ക്രോമിയം ഫിനിഷിലായിരുന്നു വന്നിരുന്നത്​. ഈ മാറ്റങ്ങൾ പുതിയ ബൈക്കിലും കാണാൻ കഴിയും. സിടി 100 ​െൻറ ഇലക്ട്രിക് സ്റ്റാർട്ട് വേരിയൻറ്​ ബജാജ് നിലവിൽ നിർമിക്കുന്നില്ല. ഇലക്ട്രിക്-സ്റ്റാർട്ട് സിടി 110 ന് (52,147 രൂപ) മാത്രമാണി​പ്പോൾ വിപണിയിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BajajautomobileCT100Bajaj CT100
Next Story