എല്ലാത്തിനും വിലകയറുന്ന നാട്ടിൽ ഡോമിനർ 250ന് കുത്തനെ വിലകുറച്ച് ബജാജ്; ഇതെന്ത് മറിമായമെന്ന് ആരാധകർ
text_fieldsരാജ്യത്തിെൻറ പൊതുവായ വിശേഷം എന്താണെന്ന് ചോദിച്ചാൽ കിട്ടുന്ന ഒറ്റ ഉത്തരം വിലക്കയറ്റം എന്നാണ്. ഡീസൽ പെട്രോൾ വിലകൾ 100 രൂപ കടന്നിരിക്കുന്നു. അവശ്യസാധന വില കുതിക്കുന്നു. പാചകവാതകവില പുതിയ ഉയരങ്ങളിലെത്തി. വാഹനവിപണിയിലാകെട്ട വിലക്കയറ്റത്തിെൻറ ചാകരയാണ്. രാജ്യത്തെ എല്ലാ വാഹന നിർമാതാക്കളും വിലവർധനവിെൻറ പാതയിലാണ്. ഇൗ വർഷം മൂന്നാമതും വിലകൂട്ടാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി. ഇൗ സന്ദർഭത്തിലാണ് ബജാജ് വിപരീത ദിശയിൽ സഞ്ചരിക്കുന്നത്.
ഡോമിനൽ 250 എന്ന തങ്ങളുടെ ബൈക്കിന് കാര്യമായ വിലക്കുറവാണ് ബജാജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിമുതൽ ഡോമിനർ 250 ഗ്യാരേജിലെത്തിക്കാൻ 1.54ലക്ഷം ചിലവാക്കിയാൽ മതിയാകും. 16,500 രൂപയാണ് ബൈക്കിന് ഒറ്റയടിക്ക് വില കുറച്ചിരിക്കുന്നത്. പ്രധാന എതിരാളിയായ യമഹ എഫ്.ഇസഡ് 25ന് വിലകുറച്ചതാണ് ഡോമിനറിെൻറ കാര്യത്തിൽ പുനരാലോചനക്ക് ബജാജിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കെടിഎം ശ്രേണിയിലുടനീളം വിലവർധനവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബജാജ് ഡൊമിനറിനായി വിപരീത ദിശയിൽ സഞ്ചരിക്കുന്നത്. 2020 മാർച്ചിൽ ഡൽഹിയിലാണ് ഡോമിനർ 250 ആദ്യമായി പുറത്തിറങ്ങുന്നത്. 1.6 ലക്ഷമായിരുന്നു അന്നത്തെ വില. പിന്നീട് നിരവധി വിലവർധനവുകൾക്കുശേഷമാണിത് 1.71 ലക്ഷത്തിലെത്തിയത്. അവിടെ നിന്നാണ് വമ്പിച്ച വിലക്കുറവ് ബജാജ് പ്രഖ്യാപിച്ചിരിക്കുന്നത്.
1.34 ലക്ഷം വിലവരുന്ന യമഹ എഫ്.ഇസഡ് 25 നും 1.71 ലക്ഷം വിലയുള്ള ജിഗ്സർ 250 നും ഇടയിലാണിപ്പോൾ വാഹനത്തിെൻറ സ്ഥാനം. ബൈക്കിെൻറ വല്ല്യേട്ടൻ ഡൊമിനർ 400 നേക്കാൾ 60,000 രൂപ കുറവാണ് വില. കെടിഎം ഡ്യൂക്ക് 250 നേക്കാൾ 74,500 രൂപ കുറവാണ് ഡോമിനറിനെന്നതും പ്രത്യേകതയാണ്. കെടിഎം 250 ഡ്യൂകിനെ അടിസ്ഥാനമാക്കിയുള്ള എഞ്ചിനാണ് ബൈക്കിൽ ഉപയോഗിക്കുന്നത്. 23.5എൻ.എം ടോർകും 27എച്ച്.പി കരുത്തും എഞ്ചിൻ ഉത്പ്പാദിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.