Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബജാജ്​ 'ഫ്രീ ​റൈഡർ'...

ബജാജ്​ 'ഫ്രീ ​റൈഡർ' ഇ.വിയോ​? വ്യാപാരമുദ്ര സ്വന്തമാക്കിയതിനുപിന്നാലെ സംശയം ഉന്നയിച്ച്​ ആരാധകർ

text_fields
bookmark_border
ബജാജ്​ ഫ്രീ ​റൈഡർ ഇ.വിയോ​? വ്യാപാരമുദ്ര സ്വന്തമാക്കിയതിനുപിന്നാലെ സംശയം ഉന്നയിച്ച്​ ആരാധകർ
cancel

ഇൗ വർഷത്തെ മൂന്നാമത്തെ വ്യാപാരമുദ്രയും സ്വന്തമാക്കി ബജാജ്​ ഒാ​േട്ടാ. 'ഫ്രീറൈഡർ' എന്ന പേരാണ്​ കമ്പനി രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. ഇതിനുമുമ്പ്​ ഫ്ലൂയർ, ഫ്ലോയർ എന്നീ പേരുകൾ കമ്പനി സ്വന്തമാക്കിയിരുന്നു. തങ്ങളുടെ പുതിയ വൈദ്യുത ഇരുചക്ര വാഹനങ്ങൾക്കായാണ്​ കമ്പനി ഇൗ പേരുകൾ രജിസ്​റ്റർ ചെയ്​തതെന്നാണ്​ വിവരം. അതുപോലെ ഫ്രീറൈഡറും ഇ.വികൾക്കായി മാറ്റിവയ്​ക്കുമോ അതോ പുതിയ ബൈക്കുകളിൽ ഏതെങ്കിലും ഒന്നിന്​ ഉപയോഗിക്കുമോ എന്ന ആകാംഷയിലാണ്​ ബജാജ്​ ആരാധകർ.


ബജാജി​െൻറ ബ്ലൂടൂത്ത് കണക്​ടിവിറ്റി സോഫ്​റ്റ്​വെയറി​െൻറ പേരായിരിക്കാം ഇതെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്​. ഓരോ ഇരുചക്ര വാഹന കമ്പനികളും അവരുടെ സ്​കൂട്ടറുകളിലും മോട്ടോർ സൈക്കിളുകളിലും ഉപയോഗിക്കുന്ന സ്​മാർട്ട്ഫോൺ കണക്റ്റിവിറ്റി സംവിധാനത്തിന്​ വ്യത്യസ്​ത പേരുകളാണ്​ നൽകുന്നത്​. പുതിയ പേര്​ രജിസ്​റ്റർ ചെയ്​തപ്പോൾ നൽകിയ അനുമതിയിൽ വാഹനങ്ങൾക്കും വാഹന ഭാഗങ്ങൾക്കും പേര്​ ഉപയോഗിക്കാമെന്ന്​ പ്രത്യേകം എടുത്തുപറയുന്നുമുണ്ട്​.



അടുത്തകാലത്ത്​ ഒന്നിലധികം പേരുകൾ വ്യാപാരമുദ്രകളായി രജിസ്​റ്റർ മറ്റൊരു ഇന്ത്യൻ ഇരുചക്ര വാഹന കമ്പനിയാണ് റോയൽ എൻഫീൽഡ്. ഷെർപ, ഹണ്ടർ, റോഡ്സ്റ്റർ, ഷോട്ട്ഗൺ, സ്‌ക്രാം തുടങ്ങിയ പേരുകൾ റോയൽ എൻഫീൽഡ്​ രജിസ്​റ്റർ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BajajtrademarkFreerider
Next Story