നിരത്ത് വാഴാൻ ചൈനീസ് ക്രൂസർ; പേര് ബെൻഡ ജിഞ്ചിറ
text_fieldsചൈനീസ് നിർമാതാക്കളായ ബെൻഡ മോട്ടോർസൈക്കിൾസ് ജിഞ്ചിറ എന്ന പേരിൽ ക്രൂസർ ബൈക്ക് പുറത്തിറക്കി. 2020 മെയിൽ ചൈനയിൽ പുറത്തിറക്കിയ 300 സിസി ക്രൂസർ ബൈക്കാണ് ജിഞ്ചിറ. അതേ മോട്ടോർ സൈക്കിളുകൾ കമ്പനി 2021ൽ ഇറ്റലിയിലും പുറത്തിറക്കിയിട്ടുണ്ട്. ബെൻഡ ബിഡി 300 സ്‌പോർട്ടി എന്ന പേരിലാണ് വാഹനം ഇറ്റലിയിൽ എത്തിയത്. ഇറ്റലിയിൽ ബൈക്കിന്‍റെ വില 5,450 യൂറോ (4.90 ലക്ഷം രൂപ) ആണ്.
ബ്ലാക്ക് നൈറ്റ്, പേൾ ഗ്രേ, റെഡ് നൈറ്റ് ഫയർ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് മോട്ടോർസൈക്കിൾ വരുന്നത്. യൂറോ 5, 298 സിസി ലിക്വിഡ്-കൂൾഡ് വി-ട്വിൻ എഞ്ചിനാണ് ക്രൂസറിന് കരുത്തുപകരുന്നത്. 8500 ആർപിഎമ്മിൽ 30.5 പിഎസും 6500 ആർപിഎമ്മിൽ 26 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ട്രാൻസ്മിഷനാണ്. 150 കിലോമീറ്റർ ആണ് ഉയർന്ന വേഗത. 40 കിലോമീറ്റർ മൈലേജാണ് ബെൻഡ അവകാശപ്പെടുന്നത്. 15 ലിറ്റർ വരുന്ന വലിയ ഇന്ധന ടാങ്കാണുള്ളത്. ദീർഘനേരമുള്ള ഹൈവേ ക്രൂസിങിന് ഇത് സഹായിക്കും. 27.7 പിഎസും 26.9 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഹോണ്ട റെബൽ 300 ആണ് ആഗോളവിപണിയിൽ ജിഞ്ചിറയുടെ പ്രധാന എതിരാളി.
ഇൻവർട്ടഡ് ഫ്രണ്ട് ഫോർക്ക്, റേഡിയൽ കാലിപ്പർ അപ്പ് ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ഡ്യുവൽ-ചാനൽ എബിഎസ് പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകൾ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ബൈക്കിലുണ്ട്. മുന്നിൽ 16 ഇഞ്ച് അലോയും പിന്നിൽ 15 ഇഞ്ച് വീലുമാണുള്ളത്. 170 കിലോഗ്രാം ആണ് ഭാരം. 160 മില്ലീമീറ്റർ ആണ് ഗ്രൗണ്ട് ക്ലിയറൻസ്. ഓൾ എൽ.ഇ.ഡി ലൈറ്റിങ് സിസ്റ്റവും ഫുൾ എൽസിഡി ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററും ബൈക്കിനുണ്ട്. വാഹനത്തിന്‍റെ മൊത്തത്തിലുള്ള ഫിറ്റും ഫിനിഷും മികച്ചതാണ്. ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ടുനിൽക്കുന്ന രൂപകൽപ്പനയാണ് ശെബക്കിന്. ജിഞ്ചിറയെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.