ജൂണിനെ ജോളിയാക്കാം, വിലക്കിഴിവ് ഉത്സവം പ്രഖ്യാപിച്ച് ടാറ്റ മോേട്ടാഴ്സ്; ഹാരിയറിനും നെക്സണിനും ഇളവുകൾ
text_fieldsജൂണിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ച് ടാറ്റ മോേട്ടാഴ്സ്. കോർപ്പറേറ്റ് കിഴിവുകൾക്കൊപ്പം വിലക്കുറവും വിനിമയ ആനുകൂല്യങ്ങളും സമന്വയിപ്പിക്കുന്ന പദ്ധതിയാണ് കമ്പനി ഉപഭോക്താക്കൾക്കായി നൽകുന്നത്. ഹാരിയർ, നെക്സൺ, ടിയാഗോ, ടിഗോർ എന്നീ മോഡലുകളിൽ ആനുകൂല്യങ്ങൾ ബാധകമാണ്. പുതിയ സഫാരി, ആൾട്രോസ് എന്നിവക്ക് ഓഫറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഹാരിയറിെൻറ തിരഞ്ഞെടുത്ത വകഭേദങ്ങൾ 65,000 രൂപ വരെ ആനുകൂല്യങ്ങൾ നൽകും.15,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളോടെ നെക്സൺ ഇവി ലഭ്യമാണ്.
ഹാരിയർ
65,000 രൂപ വരെയുള്ള വമ്പിച്ച വിലക്കിഴിവാണ് ഹാരിയറിന് പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റയുടെ 5-സീറ്റ് എസ്‌യുവിയായ ഹാരിയർ മികച്ച വാഹനമെന്ന് പേരെടുത്ത ഉത്പന്നമാണ്. കഴിഞ്ഞ വർഷം വാഹനം ബിഎസ് 6 ലേക്ക് അപ്‌ഡേറ്റുചെയ്‌തിരുന്നു. കൂടുതൽ ശക്തമായ 170 എച്ച്പി ഡീസൽ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ഹാരിയറിനുണ്ട്. എസ്‌യുവിയുടെ എല്ലാ വേരിയൻറുകളിലും 40,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യം ടാറ്റ ജൂണിൽ നൽകും. ഏറ്റവും ഉയർന്ന എക്‌സ് ഇസഡ് പ്ലസ്, എക്‌സ് ഇസഡ് എ പ്ലസ്, ഡാർക് ആൻഡ് കാമോ പതിപ്പ് എന്നിവക്കൊഴികെ 25,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. തിരഞ്ഞെടുത്ത കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എസ്‌യുവിയിൽ 25,000 രൂപ വരെ ആനുകൂല്യങ്ങളും ലഭിക്കും.
ടിഗോർ
30,000 രൂപ വരെ കിഴിവുകളാണ് ടിഗോറിന് വാഗ്ദാനം ചെയ്യുന്നത്. എല്ലാ വേരിയൻറുകളിലും 15,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടാണ് ആദ്യ ആനുകൂല്യം. 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭ്യമാകും. കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് 10,000 രൂപ വരെ കിഴിവ് ലഭിക്കും. കോമ്പാക്ട് സെഡാനായ ടിഗോർ എതിരാളികളേക്കാൾ വില കുറഞ്ഞ വാഹനമാണ്. 85 എച്ച്പി, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സുകളിൽ വാഹനം ലഭ്യമാണ്.
ടിയാഗോ
25,000 രൂപ വരെ കിഴിവ് ടിയാഗോക്ക് ലഭിക്കും. വിശാലവും സൗകര്യപ്രദവുമായ ക്യാബിനും ഉയർന്ന വേരിയൻറുകളിൽ ധാരാളം പ്രത്യേകതകളും വാഹനം വാഗ്ദാനം ചെയ്യുന്നു. മാരുതി വാഗൺ ആർ, ഹ്യുണ്ടായ് സാൻട്രോ എന്നിവരാണ് പ്രധാന എതിരാളികൾ. 85 എച്ച്പി, 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ വാഹനം ലഭ്യമാണ്. ടിഗോറിനെപ്പോലെ സവാരി നിലവാരം വളരെ മികച്ചതാണ്. ലൈറ്റ് സ്റ്റിയറിങും എഎംടി ഗിയർബോക്‌സും വാഹനത്തെ ആകർഷകമാക്കുന്നു. എല്ലാ വേരിയന്റുകളിലും 25,000 രൂപ വരെ ആനുകൂല്യങ്ങളോടെ ടിയാഗോ ലഭിക്കും. കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ കിഴിവുകളും വാഗ്ദാനം ചെയ്യുന്നു.
നെക്സൺ / നെക്സൺ ഇ.വി
നെക്സണിനും നെക്സൺ ഇ.വിക്കും 15,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും. പെട്രോൾ മോഡലുകൾക്ക് ആനുകൂല്യം ഒന്നും നൽകുന്നില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണ്. 15,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യമാണ്. 10,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും സ്റ്റാൻഡേർഡ് നെക്‌സണിന് നൽകുന്നുണ്ട്. ഓൾ-ഇലക്ട്രിക് നെക്സൺ ഇവിക്ക് 10,000 മുതൽ 15,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.