Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകണ്ടം ചെയ്യൽ നയം:...

കണ്ടം ചെയ്യൽ നയം: വാഹനം ഉപേക്ഷിക്കുന്നവർക്ക്​ ഇൻസെന്‍റീവ്​; കൂടുതൽ വെളിപ്പെടുത്തലുമായി മന്ത്രി

text_fields
bookmark_border
Benefits on buying new vehicles
cancel

ന്യൂഡൽഹി: കണ്ടംചെയ്യൽ നയം അഥവാ സ്​ക്രാപ്പേജ്​ പോളിസിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി റോഡ്​ ഗതാഗത ഹൈവേ വകുപ്പ്​ മന്ത്രി നിതിൻ ഗഡ്​കരി. പഴയ വാഹനങ്ങൾ ഉപേക്ഷിച്ച്​ പുതിയവ വാങ്ങുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. വരുംവർഷങ്ങളിൽ ഇന്ത്യൻ വാഹന വ്യവസായ വിറ്റുവരവ് 30 ലക്ഷം കോടി രൂപയായി ഉയരുമെന്നും ഗഡ്​കരി അവകാശപ്പെട്ടു.


2021-22 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കണ്ടംചെയ്യൽ നയം അനുസരിച്ച്​ സ്വകാര്യ വാഹനങ്ങൾ 20 വർഷത്തിന് ശേഷവും വാണിജ്യ വാഹനങ്ങൾ 15 വർഷം പൂർത്തിയാകുമ്പോഴും ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കണം. ടെസ്റ്റിൽ പരാജയപ്പെടുന്ന വാഹനങ്ങളെ ഉപേക്ഷിക്കേണ്ടിവരും. ഇങ്ങിനെ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുന്നവർക്ക് നിർമ്മാതാക്കളിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ്​ മന്ത്രിയുടെ വെളിപ്പെടുത്തൽ. പക്ഷെ അതിന്‍റെ വിശദവിവരങ്ങളിലേക്ക്​ മന്ത്രി കടന്നില്ല. സ്ക്രാപ്പിംഗ് നയം അനുഗ്രഹമായിത്തീരുമെന്നും ഇത്​ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയും വാഹന മേഖലയ്ക്ക് ഗുണം ചെയ്യുകയും മലിനീകരണം കുറക്കുകയും ചെയ്യുമെന്നും മന്ത്രി പറയുന്നു.


പോളിസിയുടെ വിശദാംശങ്ങൾ ഉടൻ തന്നെ വെളിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഓട്ടോമേറ്റഡ് യന്ത്രങ്ങൾ ഉപയോഗിച്ചാവും പഴയവാഹനങ്ങൾ പരിശോധിക്കുക. ഇതിൽ മനുഷ്യന്‍റെ ഇടപെടൽ അനുവദിക്കില്ല. നയം സംബന്ധിച്ച്​ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുന്നുണ്ടെന്നും റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി ഗിരിധർ അരമനെ പറഞ്ഞു. ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റുകൾ ആരംഭിക്കുമെന്നും സ്ക്രാപ്പിംഗ് സെന്‍ററുകൾ ആരംഭിക്കുന്നതിന്​ സ്വകാര്യ പങ്കാളികൾക്കും സംസ്ഥാന സർക്കാരുകൾക്കും സഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitin Gadkariautomobilebudget 2020Scrappage Policy
Next Story