എൻഫീൽഡിനെ പൂട്ടാൻ ബെനല്ലിയുടെ തുറുപ്പ് ഗുലാൻ; 502 സി ക്രൂസർ ഉടനെത്തും
text_fieldsറോയൽ എൻഫീൽഡ് ഇൻറർസെപ്ടർ, കാവാസാക്കി വൾക്കാൻ തുടങ്ങിയ ജനപ്രിയ മോഡലുകളുടെ എതിരാളിയായി പുതിയ ബൈക്ക് അവതരിപ്പിച്ച് ബെനല്ലി. 502 സി ക്രൂസർ മോഡൽ ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് ബെനെല്ലി അറിയിച്ചു. പുതിയ ക്രൂസറിെൻറ പ്രീ ബുക്കിങ് ജൂലൈ എട്ടിന് ഇന്ത്യയിൽ ആരംഭിക്കും. ഇതോടൊപ്പം മോട്ടോർസൈക്കിളിെൻറ വിലവിവരവും പുറത്തുവിടും. അഞ്ച് ലക്ഷംരൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന വില.
ബെനല്ലിയുടെതെന്ന ക്യുജെ എസ്ആർവി 500 മോഡലിെൻറ പുനർനിർമിച്ച പതിപ്പാണ് 502 സി ക്രൂസർ. റോയൽ എൻഫീൽഡ് ഇൻറർസെപ്റ്റർ 650, കാവാസാക്കി വൾക്കാൻ എസ് എന്നിവക്ക് തത്തുല്യമായൊരു ബൈക്ക് നിലവിൽ ബെനല്ലിക്ക് ഇല്ല. ഇൗ വിടവ് പരിഹരിക്കുകയും പുതിയ പുറത്തിറക്കലിലൂടെകെമ്പനി ലക്ഷ്യമിടുന്നുണ്ട്. 502 സി ക്രൂസറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പുതിയ ബൈക്കിന് ക്യുജെ എസ്ആർവി 500 ന് സമാനമായ 500 സിസി, പാരലൽ ട്വിൻ എഞ്ചിൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 8500 ആർപിഎമ്മിൽ 47 ബിഎച്ച്പി കരുത്തും 6000 ആർപിഎമ്മിൽ 46 എൻഎം കരുത്തും ബൈക്ക് പുറത്തെടുക്കും.
ട്രാൻസ്മിഷൻ ഓപ്ഷൻ ആറ് സ്പീഡ് യൂനിറ്റാണ്. 17 ഇഞ്ച് ഫ്രണ്ട് / റിയർ-വീൽ സജ്ജീകരണത്തിലാകും പുതിയ വാഹനം വരിക. എൽഇഡി ലൈറ്റിങും ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യുവൽ 280 എംഎം പെറ്റൽ ഡിസ്കുകളാണ് മുന്നിലെ ബ്രേക്കിങിന് സഹായിക്കുന്നത്. പിന്നിൽ 240 എംഎം പെറ്റൽ ഡിസ്കുകളും നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഡ്യുവൽ-ചാനൽ എബിഎസിെൻറ സുരക്ഷയും വാഹനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.