ബെനല്ലി 500 സി ക്രൂസർ നിരത്തിൽ; ഇൻറർസെപ്ടറിനും, വൾക്കാനും എതിരാളിയാകും
text_fieldsറോയൽ എൻഫീൽഡ് ഇൻറർസെപ്ടർ, കാവാസാക്കി വൾക്കാൻ തുടങ്ങിയ ജനപ്രിയ മോഡലുകളുടെ എതിരാളിയായി പുതിയ ബൈക്ക് അവതരിപ്പിച്ച് ബെനല്ലി. 502 സി എന്ന പേരിൽ ക്രൂസർ മോഡലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. 4.98 ലക്ഷം (എക്സ്-ഷോറൂം) ആണ് വില. മാറ്റ് കോഗ്നാക് റെഡ്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ബൈക്ക് ലഭിക്കും.
ഏതാനും ആഴ്ചകൾക്ക് മുമ്പ് 502 സി യ്ക്കായി പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. 6.04 ലക്ഷം വിലയുള്ള കാവാസാക്കി വൾക്കാൻ എസിനോട് നേരിട്ട് ഏറ്റുമുട്ടുന്ന മോഡലാണ് 500 സി ക്രൂസർ. ബെനല്ലിയുടെതെന്ന ക്യുജെ എസ്ആർവി 500 മോഡലിെൻറ പുനർനിർമിച്ച പതിപ്പാണിത്. റോയൽ എൻഫീൽഡ് ഇൻറർസെപ്റ്റർ 650, കാവാസാക്കി വൾക്കാൻ എസ് എന്നിവക്ക് തത്തുല്യമായൊരു ബൈക്ക് നിലവിൽ ബെനല്ലിക്ക് ഇല്ല. ഇൗ വിടവ് പരിഹരിക്കുകയും പുതിയ പുറത്തിറക്കലിലൂടെ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
സ്റ്റൈലും എഞ്ചിനും
ബെനല്ലിയുടെ ലിയോൺസിനോ, ടിആർകെ 502 മോഡലുകളിൽ കാണുന്ന അതേ 500 സിസി പാരലൽ-ട്വിൻ മോട്ടോറാണ് 502 സിക്ക് കരുത്തുപകരുന്നത്. 47.5 എച്ച്പി കരുത്തും 46 എൻഎം ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്‌സ്, ചെയിൻ ഡ്രൈവ് സിസ്റ്റം വഴി പിൻ ചക്രത്തിൽ കരുത്ത് എത്തിക്കുന്നു.
അൽപ്പം താഴ്ന്നതും നീളമുള്ളതുമായ പവർ ക്രൂസർ ലുക്കാണ് വാഹനത്തിന്. ഡുക്കാട്ടി ദിയവേലിനെയൊക്കെ അനുസ്മരപ്പിക്കുന്ന രൂപമാണിത്. യുഎസ്ഡി ഫോർക്ക്, എക്സ്പോസ്ഡ് ട്രെല്ലിസ് ഫ്രെയിം, ട്വിൻ-ബാരൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ പ്രത്യേകതകളാണ്. പിറെല്ലി എയ്ഞ്ചൽ ജിടി ടയറുകളാണ് നൽകിയിരിക്കുന്നത്. എൽഇഡി ഹെഡ്ലൈറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ക്രമീകരിക്കാവുന്ന ക്ലച്ച് ലിവർ തുടങ്ങിയ സവിശേഷതകളും ലഭിക്കും. ഡ്യുവൽ 280 എംഎം പെറ്റൽ ഡിസ്കുകളാണ് മുന്നിലെ ബ്രേക്കിങിന് സഹായിക്കുന്നത്. പിന്നിൽ 240 എംഎം പെറ്റൽ ഡിസ്കുകളും നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഡ്യുവൽ-ചാനൽ എബിഎസിെൻറ സുരക്ഷയും വാഹനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.