ഇംപീരിയോലേക്ക് വില കുറയും; 10,000 രൂപവരെ കുറക്കുമെന്ന് ബെനെല്ലി
text_fieldsബെനെല്ലി ഇംപീരിയോലെ ബൈക്കുകൾക്ക് വില കുറയും. 10000 രൂപ കുറക്കാനാണ് ബെനെല്ലിയുടെ തീരുമാനം. 1.99 ലക്ഷത്തിൽ നിന്ന് 1.89 ആയാണ് വാഹനത്തിന്‍റെ വില കുറക്കുന്നത്. ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇംപീരിയാലേയുടെ പ്രധാന എതിരാളി റോയൽ എൻഫീഡ്, ജാവ ബൈക്കുകളാണ്. 374 സി.സി എയർ കൂൾഡ്, എസ്.ഒ.എച്ച്.സി സിംഗിൾ സിലിണ്ടർ എൻജിൻ 21എച്ച്.പി കരുത്ത് 5500 ആർ.പി.എമ്മിലും 29എൻ.എം ടോർക്ക് 4500 ആർ.പി.എമ്മിലും ഉൽപാദിപ്പിക്കും.
കരുത്തിൽ റോയൽ എൻഫീൽഡ് 350 നോട് ചേർന്ന് നിൽക്കുന്ന അക്കങ്ങളാണിത്. അഞ്ച് സ്പീഡ് ഗിയർ ട്രാൻസ്മിഷനാണ്. രൂപത്തിൽ പഴഞ്ചനാണെങ്കിലും സാേങ്കതികതയിൽ തികച്ചും ആധുനികനാണ് ഇംപീരിയോലെ. 300 എം.എം സിംഗിർ ഡിസ്ക് ബ്രേക്കുകളാണ് മുന്നിൽ. 240 എം.എം ഡിസ്കുകൾ പിന്നിലും നൽകിയിരിക്കുന്നു. ഡ്യൂവൽ ചാനൽ എ.ബി.എസുമുണ്ട്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചും വരുന്ന വയർസ്പോക്ക് വീലുകളാണ്. 205 കിലോയാണ് ഭാരം. ഇത് എൻഫീൽഡ് ബുള്ളറ്റിനേക്കാളും (183kg) ക്ലാസിക്കിനേക്കാളും(194kg) കൂടുതലാണ്.
1911ൽ ആരംഭിച്ച ബൈക്ക് നിർമാണ കമ്പനിയാണ് ബെനല്ലി. ഇറ്റാലിയൻ വാഹനപ്പെരുമയുടെ പ്രധാന പതാകവാഹകരിലൊരാളും ബെനല്ലിയാണ്. മോേട്ടാ ഗുക്സി, പ്യൂജോ തുടങ്ങി അതികായരോടൊപ്പം പാരമ്പര്യമുള്ള ബെനല്ലി വിശ്വസിക്കാവുന്ന ബ്രാൻഡാണെന്നത് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാനഘടകമാണ്. ബൈക്കിെൻറ വിവിധഭാഗങ്ങൾ പ്രാദേശികമായി നിർമിക്കുന്നതുകാരണം വിലയിലും എതിരാളികൾക്കൊപ്പം നിൽക്കാൻ ഇംപീരിയോലേക്ക് കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.