Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
fastag
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightസൂക്ഷി​ക്കണം,...

സൂക്ഷി​ക്കണം, ഒറിജിനലിനെ വെല്ലുന്ന വ്യാജ ഫാസ്​ടാഗുകളെ

text_fields
bookmark_border

നാഷനൽ ഹൈവേ അതോറിറ്റിയുടേതെന്ന വ്യാജേനെ ഓൺലൈൻ വഴി വ്യാജ ഫാസ്​ടാഗ് വിൽപനക്കാർ തട്ടിപ്പുമായി രംഗത്തെത്തിയിട്ടുണ്ടെന്ന്​ കേരള പൊലീസിന്‍റെ മുന്നറിയിപ്പ്​. ഇതിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്​.

ഒറിജിനലിനെ വെല്ലുന്ന വിധമാണ് വ്യാജന്മാരുടെ ഫാസ്​ടാഗുകൾ. ബാങ്കിലെ കസ്റ്റമർ സർവിസ് എക്സിക്യൂട്ടീവ് എന്ന രീതിയിൽ ഫോണിൽ ബന്ധപ്പെട്ട ശേഷം ഇവർ അയച്ചുകൊടുക്കുന്ന ലിങ്കിൽ ഓൺലൈൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ആൾക്കാരെ കെണിയിൽ പെടുത്തുന്ന രീതിയും തട്ടിപ്പുകാർ അവലംബിക്കുന്നുണ്ട്.

ആധികാരികത ഉറപ്പുവരുത്താൻ നാഷണൽ ഹൈവേ അതോറിറ്റിയുടെ https://ihmcl.co.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ MyFastag App ഉപയോഗിക്കുകയോ ചെയ്യുക. ഫാസ്​ടാഗുകൾ വിതരണം ചെയ്യാൻ അനുവദിച്ച ബാങ്കുകൾ / ഏജൻസികൾ മുഖേനെയും ഫാസ്​ടാഗ്​ വാങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwayfastag
News Summary - Beware of fake fast tags that surpass the original
Next Story