ത്രസിപ്പിക്കാൻ ശൈഖ് സായിദ് ഫെസ്റ്റിൽ ബൈക്ക് സ്റ്റണ്ടും കാർ റേസിംഗും
text_fieldsബൈക്ക് സ്റ്റണ്ടും കാർ റേസിംഗും അവതരിപ്പിച്ച് കാണികളെ ത്രസിപ്പിക്കാൻ അബൂദബി ശൈഖ്സായിദ് ഫെസ്റ്റില്‍ എക്സ്ട്രീം വീക്കെൻഡിന് ഗിയർ വീണു. ഫെബ്രുവരി 25 വരെ ലോകപ്രശസ്ത ബൈക്കര്മാരുടെയുടെയും കാറോട്ടക്കാരുടെയും തത്സമയ ഷോകൾ അരങ്ങേറും. എക്സ്ട്രീം വീക്കെന്‍ഡ് സീരീസിന്റെ ഭാഗമായാണ് ഫെസ്റ്റിവലിൽ ഏറെ ആകർഷകമായ ഷോ ആരംഭിക്കുന്നത്. ബൈക്ക് സ്റ്റണ്ട്, മോട്ടോക്രോസ് തുടങ്ങിയ സാഹസിക പ്രകടനങ്ങള്‍ എമിറേറ്റ്സ് ഫൗണ്ടനിന് അടുത്തുള്ള പ്രത്യേക ട്രാക്കിലാണ് കാഴ്ചക്കാര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. വ്യത്യസ്ത തീമുകളിലായി വൈവിധ്യമാര്‍ന്ന പരിപാടികളും പ്രവര്‍ത്തനങ്ങളുമായി ഓരോ ദിവസവും ശൈഖ് സായിദ്ഫെസ്റ്റിവല് സന്ദര്‍ശകര്‍ക്ക് നവ്യാനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മോട്ടോര്‍ സൈക്കിള്‍ ഷോ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടക സമിതി വ്യക്തമാക്കി.
അൽ വത്ബയില് ശൈഖ് സായിദ്ഫെസ്റ്റിവൽ വേദിയിൽ പുതുവർഷ രാവിൽ പത്തുലക്ഷത്തിലേറെ പേരെ സാക്ഷിയാക്കി ഒരു മണിക്കൂറോളം നീണ്ട കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും തകർത്തത് നാല് ലോകറെക്കോഡുകളാണ്. വിവിധ നിറത്തിൽ നിരവധി രൂപങ്ങൾ ആകാശത്ത് തീർത്താണ് 3000ത്തിലേറെ ഡ്രോണുകൾ കാണികളെ അമ്പരിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തത്. എമിറേറ്റ്സ് ഫൗണ്ടെയ്ൻ, ലേസർ ഷോ, ഹെറിറ്റേജ് വില്ലേജ്, ഇമാറാത്തി സിവിലൈസേഷൻസ് പവലയിനുകൾ, ഫൺ ഫെയർ സിറ്റി, ചിൽഡ്രൻസ് സിറ്റി, ആർട്ട് ഡിസ്ട്രിക്ട്, ഗോ കാർട്ടിങ് മൽസങ്ങൾ, ക്രേസി കാർ, ഗ്ലോ ആൻഡ് ഫ്ളവർ ഗാർഡൻ, സെൽഫി സ്ട്രീറ്റ്, ഡെസർട്ട് മ്യൂസിയും തുടങ്ങിയ പ്രദർശനങ്ങളും ഷോകളുമൊക്കെ വേറിട്ട അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.