മാക്സി സ്കൂട്ടറിെൻറ കാര്യത്തിൽ തീരുമാനത്തിലെത്തി ബി.എം.ഡബ്ല്യു; ഇന്ത്യയിലെത്തുക സി 400 ജിടി
text_fieldsഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന മാക്സി സ്കൂട്ടറിെൻറ കാര്യത്തിൽ അന്തിമ തീരുമാനമെടുത്ത് ബി.എം.ഡബ്ല്യു മോേട്ടാറാഡ്. സി 400 ജിടി മോഡലാവും കമ്പനി രാജ്യത്ത് എത്തിക്കുക. സെപ്റ്റംബറിലോ ഒക്ടോബറിലോ വിൽപ്പന ആരംഭിക്കാനാണ് ബീമറിെൻറ തീരുമാനം. 10 ലക്ഷം രൂപ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നു.
സ്കൂട്ടറിെൻറ ചിത്രം കമ്പനി നേരത്തേ ടീസ് ചെയ്തിരുന്നു. എന്നാൽ വാഹനത്തിെൻറ കൃത്യമായ വില പുറത്തുവിട്ടിട്ടില്ല. സി 400 എക്സ്, സി 400 ജിടി എന്നിങ്ങനെ രണ്ട് മോഡലുകളാണ് മാക്സി സ്കൂട്ടർ വിഭാഗത്തിൽ കമ്പനിക്കുള്ളത്. ഇതിൽ ഏതാണ് ഇന്ത്യയിൽ എത്തുക എന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു. എന്നാൽ സി 400 ജിടി ആകും ഇവിടെയെത്തുക എന്നാണ് അന്തിമ വിവരം. രണ്ട് വാഹനങ്ങളും ഇൗ വർഷം ആദ്യം പരിഷ്കരിച്ചിരുന്നു. 350 സിസി എഞ്ചിനുമായാണ് സി 400 ജിടി വരുന്നത്. ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ 350 സിസി എഞ്ചിന് 2021 ൽ പുതിയ 'ഇ-ഗ്യാസ്' സംവിധാനവും നൽകിയിരുന്നു.
അപ്‌ഡേറ്റ് ചെയ്ത ത്രോട്ടിൽ-ബൈ-വയർ സിസ്റ്റമാണ് 'ഇ-ഗ്യാസ്'. പരിഷ്കരിച്ച എഞ്ചിൻ മാനേജുമെൻറ് സിസ്റ്റവും വാഹനത്തിലുണ്ട്. പുതിയ കാറ്റലിറ്റിക് കൺവെർട്ടറിനൊപ്പം ഓക്സിജൻ സെൻസറും പരിഷ്കരിച്ച സിലിണ്ടർ ഹെഡും എക്സോസ്റ്റ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സ്കൂട്ടറിനെ യൂറോ വി എമിഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കും. 7,500 ആർപിഎമ്മിൽ 33.5 ബിഎച്ച്പി കരുത്തും 5,750 ആർപിഎമ്മിൽ 35 എൻഎം ടോർക്കും വാഹനത്തിന് ലഭിക്കും. രണ്ട് സ്കൂട്ടറുകളിലെയും സിവിടി ഗിയർബോക്സ് അപ്‌ഡേറ്റുചെയ്‌തു. പുതിയ ക്ലച്ച് സ്പ്രിംഗുകൾ മികച്ച ത്രോട്ടിൽ പ്രതികരണത്തോടൊപ്പം സുഗമമായ പവർ ഡെലിവറിക്കും കാരണമാകും.
ബിഎംഡബ്ല്യു സി 400 ജിടിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളിൽ ഒരു ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ (എഎസ്‌സി) സിസ്റ്റവും ഉൾപ്പെടുന്നു. രണ്ട് ബിഎംഡബ്ല്യു സ്കൂട്ടറുകളുടെയും ടോപ്പ് സ്പീഡ് 139 കിലോമീറ്ററാണ്. ഒരു 350 സി.സി ബൈക്കിന് 10 ലക്ഷം രൂപക്കടുത്ത് വിലവരിക എന്നത് ഇന്ത്യയെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. വിലയിൽ വിട്ടുവീഴ്ച്ച ചെയ്തില്ലെങ്കിൽ മാക്സി സ്കൂട്ടർ സ്വപ്നങ്ങൾ ബീമർ പലതായി മടക്കി പോക്കറ്റിൽ ഇടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.