ക്രൂസർ കിങ് ബി.എം.ഡബ്ലു ആർ 18 വിപണിയിൽ; വില 18.9 ലക്ഷം
text_fieldsക്രൂസർ കിങ് ബി.എം.ഡബ്ലു ആർ 18 ഇന്ത്യൻ വിപണിയിൽ. 18.9 ലക്ഷമാണ് ഏറ്റവും കുറഞ്ഞ മോഡലിെൻറ വില. സ്റ്റാൻഡേർഡ്, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ രണ്ട് വേരിയൻറുകൾ വാഹനത്തിനുണ്ട്. ഫസ്റ്റ് എഡിഷനിൽ കൂടുതൽ ക്രോമിയത്തിെൻറയും ബാഡ്ജിങുകളുടേയും കോപ്പർഘടകങ്ങളുടേയും കൂട്ടിച്ചേർക്കലുകളുണ്ട്. ഇൗ പതിപ്പിന്. 21.9 ലക്ഷം രൂപ (രണ്ടും എക്‌സ്‌ഷോറൂം) വില നൽകണം.
ബി.എം.ഡബ്ലു ക്രൂസർ
ബി.എം.ഡബ്ലു സാധാരണനിലയിൽ നിർമിക്കുന്നതിലധികവും സ്പോർട്സ്, അഡ്വഞ്ചർ, ട്യൂറർ വിഭാഗം ബൈക്കുകളാണ്. അറിയപ്പെടുന്ന ക്രൂസർ ബൈക്കുകൾ ബീമറിനില്ല. ഹാർലി ഡേവിഡ്സനും ഇന്ത്യനും ട്രയംഭും ഹോണ്ടയുമൊക്കെയാണ് ലോകത്തിലെ അറിയപ്പെടുന്ന ക്രൂസർ സ്പെഷ്യലിസ്റ്റുകൾ. അതുകൊണ്ട്തന്നെ ബി.എം.ഡബ്ലു ക്രൂസർ നിർമിക്കുന്നെന്ന വാർത്ത കൗതുകകരമാണ്.
എന്നാൽ 1930കളിൽ ആർ 5 എന്ന പേരിൽ ഒരു ക്രൂസറിനെ കമ്പനി നിർമിച്ചിരുന്നു. അതെ മാതൃകയിലാണ് പുതിയ ആർ 18നേയും ബീമർ വിപണിയിൽ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽതന്നെ ആർ 18 െൻറ ബുക്കിങ്ങ് ആരംഭിച്ചിരുന്നു. ഒരു ലക്ഷം അടച്ച് ബുക്ക് ചെയ്തവർക്ക് ബൈക്ക് സെപ്തംബറിൽ തന്നെ ലഭ്യമാക്കുമെന്നാണ് ബീമർ വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ എക്സ്ക്ലൂസീവ് ഷോറൂമുകളിൽ ബൈക്ക് എത്തിയിട്ടുണ്ട്.
എന്താണ് ബി.എം.ഡബ്ല്യു ആർ18?
ആർ18 െൻറ ഏറ്റവും വലിയ പ്രത്യേകത അതിെൻറ എഞ്ചിനാണ്. 1,802 സി.സി, എയർ-ഓയിൽ കൂൾഡ് എഞ്ചിൻ ബി.എം.ഡബ്ല്യു ബൈക്ക് നിർമാണ വിഭാഗമായ മോട്ടോറൊഡ് നിർമിച്ച ഏറ്റവും വലിയ 'ബോക്സർ'(പോർഷെയിലൊക്കെ കാണുംപോലെ നീളത്തിന് എതിർദിശകളിൽ ക്രമീകരിച്ചിരിക്കുന്ന സിലിണ്ടറുകൾ) എഞ്ചിനാണിത്. 4,750 ആർപിഎമ്മിൽ 91 എച്ച്പിയും 3,000 ആർപിഎമ്മിൽ 158 എൻ.എം ടോർക്കും ഉദ്പാദിപ്പിക്കും. ഈ കണക്കുകൾ എഞ്ചിെൻറ വലുപ്പം കണക്കിലെടുക്കുമ്പോൾ ഉയർന്നതല്ല. ഡ്രൈവ് ഷാഫ്റ്റ് പുറത്തുകാണുന്ന വിധം ക്രമീകരിച്ചിരിക്കുന്നതും പ്രത്യേകതയാണ്. ഇത് പഴയ കാലത്തെ ബി.എം.ഡബ്ല്യു ക്രൂയിസറുകളോട് സാമ്യമുള്ളതാണ്. 345 കിലോയാണ് ഭാരം. റിവേഴ്സ് ഗിയർ നൽകിയിട്ടുണ്ട്.
മറ്റ് പ്രത്യേകതകൾ
വ്യക്തിഗത അഭിരുചിക്കനുസരിച്ച് ബൈക്കിെൻറ രൂപത്തിൽ മാറ്റം വരുത്താനാനുള്ള സാധ്യതകൾ ബി.എം.ഡബ്ല്യു വാഗ്ദാനം ചെയ്യുന്നുണ്ട്. ഇഷ്‌ടാനുസൃതം നിർമിക്കാവുന്ന സീറ്റുകൾ, വിവിധതരം എക്‌സ്‌ഹോസ്റ്റുകൾ, സൈഡ് പാനലുകൾ, ഹാൻഡിൽബാർ എന്നിവ നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ് വയർ-സ്‌പോക് വീലുകൾക്ക് പകരം അലോയികളും 21 ഇഞ്ച് ഫ്രണ്ട് വീലും ഉണ്ട്.സ്റ്റാൻഡേർഡ്, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ബൈക്ക് ലഭിക്കുക. ഫസ്റ്റ് എഡിഷന് ക്രോം ഘടകങ്ങൾ അധികമാണ്. ബ്ലാക്ക്സ്റ്റോം മെറ്റാലിക് പെയിൻറ് ഷേഡും ഇതിൽ ലഭിക്കും. ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, കോർണറിംഗ് ഹെഡ്ലൈറ്റുകൾ എന്നിവയും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.