താരദമ്പതികൾ മകന് സമ്മാനിച്ചത് ഒരു കോടിയുടെ ആഡംബര എസ്.യു.വി; അർഹാന്റെ വിഡിയോ വൈറൽ
text_fieldsആഡംബര എസ്.യു.വി സ്വന്തമാക്കി ബോളിവുഡ് പിന്നണി ഗായകനായ അര്‍ഹാന്‍ ഖാന്‍. മുംബൈ നഗരത്തിലൂടെ പുത്തന്‍ വാഹനവുമായിറങ്ങിയ അർഹാന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലിമിറ്റഡ് എഡിഷന്‍ ബി.എം.ഡബ്ല്യു എക്സ് 5 താരത്തിന് മാതാപിതാക്കൾ സമ്മാനമായി നൽകിയെന്നാണ് റിപ്പോർട്ട്. താരദമ്പതികളായ അര്‍ബാസ് ഖാന്റെയും മലൈക അറോറയുടെയും മകനാണ് അര്‍ഹാന്‍. മാറ്റ് ബ്ലാക്ക് നിറത്തിലുള്ള ബി.എം.ഡബ്ല്യു എക്സ് 5 എക്‌സ് ഡ്രൈവ് 40ഐ എക്‌സ് ലൈന്‍ വേരിയന്റ് കാറാണു സ്വന്തമാക്കിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാല്‍ ആരെയും കൊതിപ്പിക്കുന്ന രൂപമാണ് കാറിനുള്ളതെന്ന് നിസംശയം പറയാം. 72.90 ലക്ഷം രൂപയാണു എക്‌സ്‌ഷോറൂം വില.
3.0 ലിറ്റര്‍ സിക്സ് സിലിൻഡര്‍ ടര്‍ബോ പെട്രോള്‍ എൻജിനാണു വാഹനത്തിന്റെ ഹൃദയം. ആഡംബര എസ്.യു.വിക്ക് 381 ബി.എച്ച്.പി കരുത്തില്‍ 520 എന്‍.എം ടോര്‍ക്ക് വരെ ഉൽപാദിപ്പിക്കാന്‍ സാധിക്കും. 5.4 സെക്കന്‍ഡു കൊണ്ട് കാറിന് പൂജ്യത്തില്‍നിന്നു 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും. എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എൻജിനോടൊപ്പം 48 വാട്ട് ഇലക്ട്രിക് മോട്ടോറും നല്‍കിയിട്ടുണ്ട്. ഗ്ലോസി ബ്ലാക്ക് ഫിനിഷിങ്ങിലുള്ള ബി.എം.ഡബ്ല്യുവിന്റെ കിഡ്നി ഗ്രില്‍, എല്‍.ഇ.ഡി ഹെഡ് ലാമ്പ് എന്നിവയാണ് മുന്‍വശത്തെ ഹൈലൈറ്റുകള്‍. ബമ്പറിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള എല്‍ ഷേപ്പ് എയര്‍ ഇന്‍ടേക്ക്, വാഹനത്തിനു ചുറ്റും നല്‍കിയിരിക്കുന്ന റൂഫ് റെയിലുകള്‍ എന്നിവ കാറിനെ മൊത്തത്തില്‍ സ്‌റ്റൈലിഷാക്കിയിട്ടുണ്ട്. പിന്‍ഭാഗത്ത് ആകര്‍ഷകമായ എല്‍ ആകൃതിയിലുള്ള എല്‍.ഇ.ഡി ടെയില്‍ലാമ്പുകള്‍ നല്‍കിയിട്ടുണ്ട്. 21 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണു വാഹനത്തിനു നല്‍കിയിരിക്കുന്നത്.
അതീവ ലക്ഷ്വറിയായാണു അകത്തളം ഒരുക്കിയിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഇന്‍സ്ട്രുമെന്റല്‍ ക്ലസ്റ്ററിനും വേണ്ടി കര്‍വ്ഡ് സിംഗിള്‍-ഗ്ലാസ് സ്‌ക്രീനുകളാണ് നല്‍കിയിട്ടുള്ളത്. ആംബിയന്റ് ലൈറ്റ് ബാര്‍, കണക്റ്റഡ് കാര്‍ ടെക്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഹര്‍മാന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. വെന്റിലേറ്റഡ്, ഇലക്ട്രിക് ഫ്രണ്ട് സീറ്റുകള്‍, 4-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിങ്, റിവേഴ്‌സ് അസിസ്റ്റന്റ്, സറൗണ്ട് വ്യൂ ക്യാമറ, ഡ്രൈവ് റെക്കോര്‍ഡര്‍, റിമോട്ട് പാര്‍ക്കിങ് എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍. ഈ വിഭാഗത്തിലെ ഏറ്റവും വലിപ്പമുള്ള കാറാണ് ഇത്. രണ്ട് വകഭേദങ്ങളിലും രണ്ട് കളര്‍ സ്‌കീമുകളിലും ഒരു പെട്രോള്‍ എൻജിന്‍ ഓപ്ഷനിലും വാഹനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.