1,947 രൂപ നൽകി സിമ്പിൾ വൺ ബുക്ക് ചെയ്യാം; മൈലേജ് 240 കിലോമീറ്റർ, എടുത്തുമാറ്റാവുന്ന ബാറ്ററി പ്രത്യേകത
text_fieldsഇന്ത്യയുടെ ഇ.വി യുദ്ധത്തിൽ പുതിയൊരു പോരാളികൂടി വരവറിയിച്ചു. ബംഗളൂരു ആസ്ഥാനമായുള്ള സിമ്പിൾ കമ്പനിയുടെ ഇ.വി സ്കൂട്ടർ 'വൺ' സ്വാതന്ത്ര്യദിനത്തിൽ പുറത്തിറങ്ങും. ആദ്യഘട്ടത്തിൽ കേരളം ഉൾപ്പടെ 13 സംസ്ഥാനങ്ങളിൽ സിമ്പിൾ വൺ ലഭ്യമാകും. സ്കൂട്ടറിെൻറ പേരിെൻറ രജിസ്ട്രേഷൻ അടുത്തിടെ കമ്പനി പൂർത്തിയാക്കിയിരുന്നു. വണ്ണിെൻറ ബുക്കിങും ഒാഗസ്റ്റ് 15ന് ആരംഭിക്കും. 1,947 രൂപ നൽകിയാണ് വാഹനം ബുക്ക് ചെയ്യേണ്ടത്. ബംഗളൂരുവിലാകും വാഹനം പുറത്തിറക്കുക. ഓഗസ്റ്റ് 15ന് മറ്റൊരു വമ്പൻ ഇലക്ട്രിക് കമ്പനിയായ ഒാലയും അവരുടെ ഇ.വി സ്കൂട്ടർ പുറത്തിറക്കുന്നുണ്ട്.
നീക്കംചെയ്യാവുന്ന ബാറ്ററി പായ്ക്കാണ് സിമ്പിൾ ഇ.വിയുടെ മറ്റൊരു പ്രത്യേകത. ബാറ്ററി പാക്കിന് ആറ് കിലോഗ്രാമിൽ കൂടുതൽ ഭാരം വരും. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന കണക്കിലാവും വാഹനം നിർമിച്ച് നൽകുക.
മാർക്ക് 2 ലിഥിയം അയൺ ബാറ്ററി പാക്കാണ് സിമ്പിൾ വണ്ണിൽ ഉപയോഗിക്കുക. 4.8kWh െൻറ ശേഷിയാണ് ബാറ്റിക്ക് ഉള്ളത്. ഇൗഥർ 450X െൻറയും (2.61kWh) ടി.വി.എസ് െഎ ക്യൂബിേൻറയും (2.25kWh) ബാറ്ററികളുമായി താരതമ്യപ്പെടുത്തിയാൽ കരുത്തുകൂടുതലാണ് സിമ്പിളിന്. ഇക്കോ മോഡിൽ 240 കിലോമീറ്റർ ദൂരം സിമ്പിൾ എനർജിക്ക് അവകാശപ്പെടാനുള്ള ഒരു കാരണം ഇതാണ്.
കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഗോവ, ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നിവയാണ് വൺ ആദ്യമായി എത്തുന്ന സംസ്ഥാനങ്ങൾ. വാഹനം കേരളത്തിൽ എവിടെ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ എക്സ്പീരിയൻസ് സെൻററുകൾ തുറക്കുമെന്നും സിമ്പിൾ എനർജി പറഞ്ഞു. രാജ്യത്തുടനീളം വിപണന ശൃഖല വ്യാപിപ്പിക്കുന്നതിന് 350 കോടി നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
നിലവിൽ വിപണിയിലുള്ള ഏതൊരു ഇവി സ്കൂട്ടറിനേക്കാളും ഉയർന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നു എന്നതാണ് സിമ്പിൾ വണ്ണിനെ ശ്രദ്ധേയമാക്കുന്നത്. 240 കിലോമീറ്റർ ആണ് സിമ്പിൾ വണ്ണിെൻറ ഇക്കോ മോഡിലെ റേഞ്ച്. ഇൗഥർ, െഎക്യൂബ്, ചേതക് തുടങ്ങിയ എതിരാളികളെല്ലാം 100നും 130നും ഇടയിലാണ് മൈലേജ് നൽകുന്നത്. ഇവിടെയാണ് സിമ്പിൾ എനർജിയുടെ വാഗ്ദാനം പ്രസക്തമാകുന്നത്. വിപണിയിലെ ഹിറ്റ് വാഹനമായ ഹോണ്ട ആക്ടീവ സിക്സ് ജിയുടെ പെട്രോൾ ടാങ്ക് 5.3ലിറ്ററാണ്. ഇൗ ടാങ്കിൽ മൊത്തത്തിൽ ഇന്ധനം നിറച്ചാൽ വാഹനത്തിന് ഒാടാനാവുക 260 കിലോമീറ്ററാണ് (മൈലേജ് 50 കിലോമീറ്റർ കണക്കാക്കിയാൽ). ഇതിനർഥം സിമ്പിൾ വണ്ണിന് പറയുന്ന റേഞ്ച് ലഭിക്കുകയാണെങ്കിൽ അത് വിപ്ലവകരമായിരിക്കുമെന്നാണ്. എന്നാൽ ഒരു കാര്യത്തിൽ സിമ്പിൾ എനർജി കൃത്യമായ വെളിപ്പെടുത്തൽ ഒന്നും നടത്തിയിട്ടില്ല. അത് വേഗതയുടെ കാര്യത്തിലാണ്. ഇക്കോ മോഡിൽ എത്രവേഗം ലഭിക്കും എന്നത് ഇ.വി സ്കൂട്ടറുകളെ സംബന്ധിച്ച് ഏറെ പ്രസക്തമാണ്. 40 കിലോമീറ്റർ വേഗത്തിൽ 240 കിലോമീറ്റർ റേഞ്ച് എന്നത് ആകർഷകമല്ല.
സിമ്പിൾ വണ്ണിന് സ്പോർട്സ് മോഡും നൽകിയിട്ടുണ്ട്. അതിൽ റേഞ്ച് കുറയുമെന്നും കമ്പനി അധികൃതർ പറയുന്നു. ഇൗഥറും െഎക്യൂബുമൊക്കെ 80-90 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ്. വരാനിരിക്കുന്ന ഒാല സ്കൂട്ടറുകളും മികച്ച വേഗതയും റേഞ്ചും വാഗ്ദാനം ചെയ്യുന്നുണ്ട്. 1.1 ലക്ഷത്തിനും 1.2 ലക്ഷത്തിനും ഇടയിലാണ് സിമ്പിൾ വണ്ണിെൻറ വില പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.