Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bounce Infinity E1 electric scooter launched at Rs 68,999
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇ.വികളിൽ ഇനി ബാറ്ററി...

ഇ.വികളിൽ ഇനി ബാറ്ററി വിപ്ലവം; ബൗൺസ്​ ഇൻഫിനിറ്റി ഇ 1 അവതരിപ്പിച്ചു

text_fields
bookmark_border

സ്‌കൂട്ടർ വാടകയ്‌ക്ക് നൽകുന്ന ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ട്​ അപ്പായ ബൗൺസ് സ്വന്തം ഇ.വി അവതരിപ്പിച്ചു. ഇൻഫിനിറ്റി ഇ 1 എന്ന പേരിട്ടിരിക്കുന്ന സ്​കൂട്ടറി​െൻറ ഏറ്റവുംവലിയ പ്രത്യേകത എടു​ത്തുമാറ്റാവുന്ന (സ്വാപ്പബിൾ) ബാറ്ററിയാണ്​. വാഹനത്തിനൊപ്പം ബാറ്ററികൾ വാടകയ്‌ക്കെടുക്കാവുന്ന പദ്ധതിയും ബൗൺസ്​ അവതരിപ്പിക്കും.

സ്‌കൂട്ടറിനൊപ്പം ബാറ്ററി വാങ്ങാതെ സബ്​സ്​ക്രിബ്​ഷൻ രീതിയിൽ വാടകക്ക്​ എടുത്ത്​ ഉപയോഗിക്കുന്ന സംവിധാനമാണിത്​. ഇതോടെ ഇ.വിയുടെ വില ഗണ്യമായി കുറയും. ഇ.വിയോടൊപ്പം ബാറ്ററി സ്വാപ്പിങ്​ സ്റ്റേഷനുകളും ബൗൺസ് സജ്ജീകരിക്കും. ബാറ്ററി പാക്കുകളും ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും തദ്ദേശീയമായിരിക്കും. എന്നാൽ ബാറ്ററി പാക്കുകളിലെ സെല്ലുകൾ പാനസോണിക്, എൽജി എന്നിവയിൽ നിന്ന് ഇറക്കുമതി ചെയ്യും.

കമ്പനി അടുത്തിടെ 22 മോട്ടോഴ്‌സ് എന്ന കമ്പനി ഏറ്റെടുത്തിരുന്നു. കിംകോ എന്ന തായ്​വാനീസ്​ കമ്പനിയുമായി ചേർന്ന്​ ഇലക്​ട്രിക്​ സ്​കൂട്ടറുകൾ നിർമിക്കാൻ ആരംഭിച്ച സ്റ്റാർട്ട്​ അപ്പാണ്​ 22 മോ​ട്ടോഴ്​സ്​. ഇവർ ചേർന്ന്​ ചില വാഹന പ്രോ​ട്ടോടൈപ്പുകൾ വികസിപ്പിക്കുകയും ചെയ്​തിരുന്നു. എന്നാൽ ഹീറോയെ ഉൾപ്പടെ സമീപിച്ചിട്ടും ഫണ്ട്​ ലഭിക്കാതായതോടെ 22 കിംകോ പ്രതിസന്ധിയിലാവുകയായിരുന്നു. ഇതോടെയാണ്​ ബൗൺസ്​ 22 മോ​ട്ടോഴ്​സിനെ ഏറ്റെടുക്കുന്നത്​. ഏകദേശം 52 കോടി മുടക്കിയാണ്​ ഈ ഏറ്റെടുക്കൽ നടന്നത്​.

ഇതിന്‍റെ ഫലമായി, ബൗൺസിന് 22 മോട്ടോഴ്‌സിന്റെ ബൗദ്ധിക സ്വത്തും 1,20,000 യൂനിറ്റ് വാർഷിക ശേഷിയുള്ള രാജസ്ഥാനിലെ നിർമാണ പ്ലാന്റും ലഭിച്ചു. ദക്ഷിണേന്ത്യയിൽ മറ്റൊരു പ്ലാന്റ് സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്​. നേരത്തേവാഹനം വാടകക്ക്​ നൽകുന്ന കമ്പനിയായ ഒല, ഇലക്ട്രിക് വാഹന നിർമാതാക്കളായി മാറിയിരുന്നു.


ഇൻഫിനിറ്റി ഇ 1

2019 ജൂണിൽ പുറത്തിറക്കിയ 22കിംകോയുടെ ​െഎ ഫ്ലോ എന്ന മോഡലാണ്​ ഇപ്പോൾ ഇൻഫിനിറ്റി ഇ 1ആയി എത്തിയിരിക്കുന്നത്​. 85 കിലോമീറ്റർ റേഞ്ച്​ ആണ്​ പുതിയ സ്​കൂട്ടറിന്​​ വാഗ്​ദാനം ചെയ്​തിരിക്കുന്നത്​. റീഫണ്ട് ചെയ്യാവുന്ന തുകയായ 499 രൂപയ്ക്ക് ബുക്കിങും ആരംഭിച്ചിട്ടുണ്ട്​. 2022 മാർച്ചിൽ ഡെലിവറി ആരംഭിക്കും. ബൗൺസ് ഇൻഫിനിറ്റി E1 ന് ബാറ്ററിയും ചാർജറും സഹിതം 68,999 രൂപയാണ് വില. ബാറ്ററി കൂടാതെ 45,099 രൂപക്കും വാഹനം ലഭിക്കും. ഇങ്ങിനെ വാങ്ങുന്നവർക്ക്​ ബാറ്ററി വാടകക്ക്​ ലഭിക്കും. എന്നാൽ ബാറ്ററി വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല.


രാജ്യത്തിനായി ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്ക് സ്​ഥാപിക്കുമെന്നും ഒാരോ കിലോമീറ്ററിലും സ്വാപ്പിങ്​ സൗകര്യമുള്ള ലോകത്തിലെ ഏറ്റവും വലുതും സാന്ദ്രതയുമുള്ള ബാറ്ററി സ്വാപ്പിംഗ് പ്ലാറ്റ്‌ഫോമാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി പറയുന്നു. സാധാരണ സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇത് സ്‌കൂട്ടറിന്റെ പ്രവർത്തനച്ചെലവ് 40 ശതമാനത്തോളം കുറയ്ക്കുമെന്നും ബൗൺസ്​ അവകാശപ്പെടുന്നു. ബാറ്ററി സ്വാപ്പിംഗ് ഫീച്ചറുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്​കൂട്ടറാണ് ഇൻഫിനിറ്റി ഇ 1.


സാങ്കേതികവിദ്യയും ഫീച്ചറുകളും

രണ്ട്​ കിലോവാട്ട്​ ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇൻഫിനിറ്റിക്ക്​ ഊർജം പകരുന്നത്. 85 കിലോമീറ്റർ ആണ്​ റേഞ്ച്​. 83എൻ.എം ആണ്​ ടോർക്​. 8 സെക്കൻഡിൽ 40 കിലോമീറ്റർ വേഗത ആർജിക്കാൻ കഴിയും. ഉയർന്ന വേഗത 65 കിലോമീറ്റർ ആണ്.

സാധാരണ ഇലക്ട്രിക് സോക്കറ്റുവഴി 4 മുതൽ 5 മണിക്കൂർ കൊണ്ട്​ ബാറ്ററി പൂർണമായി ചാർജ്​ ചെയ്യാം. പവർ, ഇക്കോ എന്നീ രണ്ട് റൈഡിങ്​ മോഡുകളും സ്‌കൂട്ടറിൽ ലഭ്യമാണ്. ട്യൂബുലാർ ഫ്രെയിമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ഹൈഡ്രോളിക് ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെൻഷനും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളുമുണ്ട്. ഇലക്‌ട്രോണിക് ബ്രേക്കിംഗ് സിസ്റ്റം (ഇബിഎസ്) സഹിതം രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളും റീജനറേറ്റീവ് ബ്രേക്കിങ്​ സാങ്കേതികവിദ്യയും ലഭിക്കും.

വൃത്താകൃതിയിലുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌മാർട്ട് ഡീറ്റെയ്‌ലിങ്ങ്, ഫ്ലഷ് ഫിറ്റിങ്​ റിയർ ഫൂട്ട് പെഗുകൾ, സ്റ്റൈലിഷ് അലോയ് വീലുകൾ എന്നിവ പ്രത്യേകതയാണ്​. സ്‌പോർട്ടി റെഡ്, സ്​പാർക്കിൾ ബ്ലാക്ക്, പേൾ വൈറ്റ്, ഡെസാറ്റ് സിൽവർ, കോമെഡ് ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ വാഹനം ലഭ്യമാകും.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റിവേഴ്​സ്​ മോഡ്, ക്രൂസ് കൺട്രോൾ, എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഡ്രാഗ് മോഡാണ്​ മറ്റൊരു പ്രത്യേകത. സ്‌കൂട്ടർ പഞ്ചറായാൽ നടക്കുന്ന സ്​പീഡിൽ സഞ്ചരിക്കുന്ന സംവിധാനമാണിത്​. സ്​കൂട്ടർ ഉരുട്ടിക്കൊണ്ട്​ പോകാൻ ഇത്​ സഹായിക്കും. ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് ജിയോഫെൻസിങ്​, സ്​കൂട്ടർ റിമോട്ടായി ട്രാക്ക് ചെയ്യൽ, ചാർജിങ്​ സ്റ്റാറ്റസ് എന്നിവ പരിശോധിക്കാനും മറ്റും ഉപയോഗിക്കാവുന്ന സ്​മാർട്ട് ആപ്പും ബൗൺസ് അവതരിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:launchedelectric scooterBounceInfinity E1
News Summary - Bounce Infinity E1 electric scooter launched
Next Story