വാങ്ങിയിട്ട് ദിവസങ്ങൾ മാത്രം; കോടികൾ വിലയുള്ള സൂപ്പർ കാർ കത്തിനശിച്ചു
text_fieldsഗ്യാസ് സ്റ്റേഷനിൽ വച്ച് തീപിടിച്ച് പുതുപുത്തൻ സൂപ്പർ കാർ കത്തിനശിച്ചു. അമേരിക്കയിലെ പെൻസിൽവാനിയയിലാണ് സംഭവം. മക്ലാരൻ 765 എൽടി ആഡംബര സ്പോർട്സ് കാറാണ് കത്തിനശിച്ചത്. മൂന്ന്ദിവസം മുമ്പ് വാങ്ങിയ വാഹനം 160 കിലോമീറ്റർ മാത്രമാണ് ഓടിയിരുന്നത്. വളരെകുറച്ചെണ്ണം മാത്രം നിർമിക്കപ്പെടന്നേ ലിമിറ്റഡ് എഡിഷൻ മോഡലാണിത്. അപകടം നടക്കുമ്പോൾ കാർ ഇന്ധന പമ്പിലായിരുന്നുവെന്ന് പ്രാദേശിക അഗ്നിശമന വകുപ്പ് അറിയിച്ചു.
പെട്രോൾ നിറക്കാനായി എത്തിയതായിരുന്നു വാഹനം. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അഗ്നിശമന വകുപ്പിന് കഴിഞ്ഞിട്ടില്ല. മക്ലാരൻ ഉടമ അബദ്ധത്തിൽ എക്‌സ്‌ഹോസ്റ്റിലേക്ക് ഇന്ധനം ഒഴിച്ചതാണ് കാരണമെന്നാണ് ആദ്യ നിഗമനം. രണ്ട് മണിക്കൂറിലധികം ശ്രമിച്ചാണ് തീ അണച്ചത്. അപ്പോഴേക്കും കാർ വലിയൊരു ലോഹക്കൂമ്പാരാമയി മാറിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 2.66 കോടി രൂപയാണ് വാഹനത്തിന്‍റെ വില. മക്ലാരൻ 765 എൽടിയുടെ അവശിഷ്ടങ്ങളുടെ ഫോട്ടോകൾ അഗ്നിശമന വകുപ്പ് പിന്നീട് പുറത്തുവിട്ടു.
മക്ലാരൻ 765 എൽടിയുടെ 765 യൂനിറ്റുകൾ മാത്രമാണ് നിർമിക്കുന്നത്. 4.0 ലിറ്റർ ട്വിൻ-ടർബോ വി 8 എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 755 കുതിരശക്തിയും 800 എൻഎം പീക്ക് ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സാണ്. 2.7 സെക്കൻഡിനുള്ളിൽ കാറിന് പൂജ്യം മുതൽ 96 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.