നിയോ റെട്രോ സ്റ്റൈലിൽ ബെനല്ലി; ലിയോൺസിനോ 500 വിൽപ്പനക്ക്
text_fieldsബെനല്ലിയുടെ 500 സി.സി ബൈക്കായ ലിയോൺസിനോ ബി.എസ് ആറിലേക്ക് പരിഷ്കരിച്ചു. 4.60 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ഇന്ത്യ)വില. ഇംപീരിയൽ 400 ബിഎസ് 6, ടിആർകെ 502 എന്നിവയ്ക്ക് ശേഷം വിൽപ്പനയ്‌ക്കെത്തുന്ന മൂന്നാമത്തെ ബിഎസ് 6 ബെനല്ലിയാണ് ലിയോൺസിനോ 500. 10,000 രൂപ നൽകി വാഹനം ഇപ്പോൾ ബുക്ക് ചെയ്യാം.
ബിഎസ് 4 മോഡലിന് സമാനമായ സ്റ്റൈലിങാണ് ബിഎസ് 6 ലിയോൺസിനോക്കും. നിയോ-റെട്രോ രൂപകൽപ്പനയാണ് വാഹനത്തിന്. വാഹനത്തിന് സവിശേഷമായൊരു ഐഡന്‍റിറ്റി നൽകാൻ ബെനല്ലി ശ്രമിച്ചിട്ടുണ്ട്. മുന്നിലെ മഡ്‌ഗാർഡിലെ ചെറിയ 'ലയൺ ഓഫ് പെസാരോ' അലങ്കാരം മനോഹരമാണ്.
എഞ്ചിൻ
500 സിസി ഇൻലൈൻ-ട്വിൻ എഞ്ചിനാണ് ബിഎസ് 6 ബെനെല്ലി ലിയോൺസിനോ 500ന്‍റെ കരുത്ത്. 8,000 ആർപിഎമ്മിൽ 47.5 എച്ച്പി കരുത്തും 6,000 ആർപിഎമ്മിൽ 46 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഷാസി, ബ്രേക്ക് ഘടകങ്ങൾ എന്നിവയും നിലവാരമുള്ളതാണ്. 50 എംഎം യുഎസ്ഡി ഫോർക്കും വിദൂര പ്രീ-ലോഡ് അഡ്ജസ്റ്റബിലിറ്റി സവിശേഷതകളുള്ള മോണോഷോക്കും സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു.
ബ്രേക്കിംഗിൽ മുൻവശത്ത് 320 എംഎം ഡിസ്കുകളും പിന്നിൽ 260 എംഎം ഡിസ്കും ഉണ്ട്. ബെനെല്ലി ഇന്ത്യ പുതിയ ലിയോൺസിനോ 500 നായി എല്ലാ ഡീലർഷിപ്പുകളിലും 10,000 രൂപയ്ക്ക് ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. പുതിയ ലിയോൺസിനോയുടെ വില മുമ്പത്തേതിനേക്കാൾ 20,000 രൂപ കുറവാണെന്നതും എടുത്തുപറയേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.