കത്തിക്കരിഞ്ഞ് നാശമായി; എന്നിട്ടും ഫെരാരി കാർ വിറ്റ് പോയത് 1.8 മില്യൺ ഡോളറിന്
text_fieldsപൂർണ്ണമായും നശിപ്പിക്കപ്പെട്ട ഫെരാരി കാർ വിറ്റ് പോയത് 1.8 മില്യൺ ഡോളറിന്. ഫെരാരി 500 മോണ്ടിയൽ സ്‌പൈഡർ സീരീസാണ് ലേലത്തിൽ വലിയ തുകയ്ക്ക് വിറ്റുപോയത്. 1960കളിൽ ഒരു ഓട്ടമത്സരത്തിനിടെയാണ് കാറിന് തീപിടിച്ചത്. 1952-ലും 1953-ലും ഇറ്റാലിയൻ റേസിംഗ് ഡ്രൈവർ ആൽബെർട്ടോ അസ്കറിയുടെ ബാക്ക്-ടു-ബാക്ക് എഫ്.ഐ.എ ഫോർമുല വൺ വേൾഡ് ഡ്രൈവേഴ്‌സ് ചാമ്പ്യൻഷിപ്പുകളുടെ സ്മരണയ്ക്കായി ഫെരാരിയാണ് 500 മോണ്ടിയൽ സൃഷ്ടിച്ചത്.
1954-ൽ ഗ്രാൻ പ്രീമിയോ സൂപ്പർകോർട്ടെമാഗിയോർ, എവർഗ്രീൻ ട്രോഫി റേസ് തുടങ്ങിയ ഇവന്റുകളിൽ ഈ ഫെരാരി കാർ സജീവമായിരുന്നു. 60-കളുടെ അവസാനത്തിലാണ് കാർ അപകടത്തിൽപെടുന്നതും അതിന്റെ ഫലമായി തീപിടുത്തമുണ്ടായി കാർ പൂർണമായും കത്തിനശിക്കുന്നതും.
എന്നാൽ ഈ അവസ്ഥയിലും ഈ ഫെരാരി കാറിന് ഡിമാന്‍റ് ഏറെയായായിരുന്നു. ഈ അവസ്ഥയിലുള്ള മറ്റൊരു കാറിനും ഇത്രയും ഉയർന്ന വില ലഭിക്കാൻ സാധ്യതയില്ലെങ്കിലും, ഏറ്റവും കേടായ ഫെരാരികൾക്ക് പോലും വിപണിയുണ്ടെന്ന് വ്യക്തമാണ്.
0406 MD എന്ന ചേസിസ് നമ്പറിൽ അറിയപ്പെടുന്ന ഇത് യഥാർത്ഥത്തിൽ പ്രശസ്ത ഇറ്റാലിയൻ ഡിസൈൻ സ്ഥാപനമായ പിനിൻ ഫറീനയാണ് നിർമ്മിച്ചത്. 1954-ൽ റേസ്‌ട്രാക്കിലെ താരമായിരുന്ന ഫ്രാങ്കോ കോർട്ടെസിന്റെ സ്വത്തായിരുന്നു ഈ വാഹനം. ഗിയർബോക്സ്, റിയർ ആക്സിൽ കോർണറുകൾ, ലാംപ്രെഡി ഇൻലൈൻ-ഫോർ എഞ്ചിൻ എന്നിവ ഇപ്പോഴും ഉണ്ട്. തീപ്പിടുത്തത്തെതുടർന്ന് വളരെ കാലം ഇതേ നിലയിൽ സംരക്ഷിക്കപ്പെട്ടിട്ടാണ് ഇത് വിറ്റുപോയത്. പുതിയ ഉടമ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതുവരെ ലേലത്തിൽ വിറ്റഴിച്ചതിൽ ഏറ്റവും വിലകൂടിയ ഫെരാരി 1962-ലെ ഫെരാരി 250 ജി.ടി.ഒ ആണ്. 2018ൽ 48.4 മില്യൺ ഡോളറിനാണ് ഈ കാർ വിറ്റുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.