Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅറ്റോ 3 ഇ.വി...

അറ്റോ 3 ഇ.വി പുറത്തിറക്കി ബി.വൈ.ഡി; 521 കിലോമീറ്റർ റേഞ്ചുള്ള വാഹനത്തിന്റെ വില 33.99 ലക്ഷം

text_fields
bookmark_border
BYD Atto 3 EV SUV launched at Rs 33.99 lakh
cancel

ചൈനീസ് വാഹന നിർമാതാക്കളായ ബി.വൈ.ഡി (ബിൾഡ് യുവർ ഡ്രീംസ്) യുടെ ആദ്യ എസ്.യു.വി പുറത്തിറക്കി. രാജ്യത്തെ ആദ്യ ഇലക്ട്രിക് എം.പി.വിയായ ഇ6നുശേഷമാണ് പുതിയൊരു എസ്‍.യു.വിയുമായി ബി.വൈ.ഡി എത്തുന്നത്. അറ്റോ 3 എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് 33.99 ലക്ഷം രൂപയാണ് വില. ഒറ്റ ചാർജിൽ 521 കിലോമീറ്റർ റേഞ്ചുള്ള വാഹനം 50,000 രൂപ നൽകി ബുക്ക് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്ന 500 വാഹനങ്ങൾ ജനുവരിയിൽ വിതരണം ചെയ്യുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

എം.ജി സി.എസ് ഇ.വി, ഹ്യുണ്ടേയ് കോന അടക്കമുള്ളഎസ്.യു.വി കൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് അറ്റോ 3 യുടെ വരവ്. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,455 എംഎം 1,875 എംഎം 1,615 എംഎം ആണ്. 2,720 എം.എം വീൽബേസുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 150 എംഎം. എം.ജി സി.എസിനേക്കാൾ 132 എംഎമ്മും ഹ്യുണ്ടേയ് കോനയെക്കാൾ 275 എംഎം നീളക്കൂടുതലും ആറ്റോ 3നുണ്ട്.

ഇ6 ന് പിന്നാലെ ബി.വൈ.ഡി പുറത്തിറക്കുന്ന രണ്ടാമത്തെ പാസഞ്ചർ കാറാണ് അറ്റോ 3. ബി.വൈ.ഡിയുടെ ഇ–പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിർമാണം. രാജ്യന്തര വിപണിയിൽ രണ്ടു 49.92 kWh, 60.48 kWh എന്നിങ്ങനെ രണ്ടു ബാറ്ററി പാക്കുകളുണ്ടെങ്കിലും ഇന്ത്യയിൽ 60.48 kWh മാത്രമാണുള്ളത്. കൂടുതൽ സുരക്ഷിതമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് അറ്റോ 3യിൽ ഉള്ളത്.

240 ബിഎച്ച്പി കരുത്തും 310 എൻഎം ടോർക്കും നൽകുന്ന പെർമനന്റ് മാഗ്‌നെറ്റ് സിങ്ക്രനസ് മോട്ടറാണ് ആറ്റോ 3യിൽ. 1,680–1,750 കിലോഗ്രാം ഭാരമുള്ള ഈ എസ്‌യുവി 7.3 സെക്കൻഡ് കൊണ്ട് 0–100കിമീ വേഗത്തിലെത്തും. രണ്ടു ബാറ്ററി പാക്കുകളുണ്ടാകും. ടൈപ് 2 എസി എന്നിവയാണ് ചാർജിങ് ഒാപ്ഷനുകൾ. 80 kW ഡിസി ഫാസ്റ്റ് ചാർജർ വഴി 50 മിനിറ്റിൽ ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാനും കഴിയും. ടൈപ് 2 എസി ചാർജർ ഉപയോഗിച്ചാൽ 10 മണിക്കൂറില്‍ പൂർണമായും ചാർജ് ചെയ്യാം.

എൽഇഡി ഹെഡ്‌ലാംപ്, 18 ഇഞ്ച് അലോയ് വീൽ, പാനോരമിക് സൺറൂഫ്, പവർ അസിസ്റ്റ് മുൻ സീറ്റുകൾ, ഡിജിറ്റൽ മീറ്റർ കൺസോൾ, വിവിധ ആംഗിളിൽ തിരിക്കാവുന്ന 12.8 ഇഞ്ച് ടച്ച്‌സ്ക്രീൻ ഇൻഫൊടെയ്‌ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് ടെയിൽ ഗേറ്റ്, ആംബിയന്റ് ലൈറ്റിങ്, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നീ ഫീച്ചറുകളുണ്ട്.

7 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹിൽ ഡിസെന്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്റർ, റഡാർ അടിസ്ഥാനമാക്കിയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം (എഡിഎസ്), ഫുള്ളി അഡാപ്റ്റീവ് ക്രൂസ് കൺ‌ട്രോൾ, ഒാട്ടോണമസ് എമർജൻസി ബ്രേക്കിങ്, കൊളീഷൻ വാണിങ്, ബ്ലൈൻഡ് സ്പോർട്ട് വാണിങ് ഇങ്ങനെ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളുണ്ട് അറ്റോ 3 യിൽ.

വാഹനം പുറത്തിറങ്ങുന്നതിന്റെ പ്രൊമോഷണൽ പാക്കേജിന്റെ ഭാഗമായി മൂന്നു വർഷത്തേയ്ക്ക് 4 ജി ഡേറ്റ സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ 6 വർഷം റോഡ്സൈഡ് അസിസ്റ്റൻസും 6 സൗജന്യ മെയിന്റനൻസ് സർവീസും. ആറു വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറന്റിയുമായാണ് വാഹനമെത്തുന്നത്. ബാറ്ററിക്ക് എട്ടുവർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറന്റിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleBYDAtto 3 EV
News Summary - BYD Atto 3 EV SUV launched at Rs 33.99 lakh
Next Story