എസ്.യു.വി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ..? രാജ്യത്തെ ഏറ്റവും സുരക്ഷിതമായ അഞ്ച് ബജറ്റ് എസ്.യു.വികൾ ഇവയാണ്
text_fieldsചെറുകാറുകളുടെ അപ്രമാദിത്യമുണ്ടായിരുന്ന ഇന്ത്യൻ റോഡുകളിൽ ഇപ്പോൾ എസ്.യു.വികളും അവരുടേതായ ഇടം കണ്ടെത്തിത്തുടങ്ങിയിട്ടുണ്ട്. കോടികൾ വിലമതിക്കുന്ന ആഡംബര എസ്.യു.വികൾ മാത്രമല്ല, സാധാരണക്കാരന്‍റെ പോക്കറ്റ് കാലിയാക്കാത്ത ബജറ്റ് എസ്.യു.വികളും ഇപ്പോൾ കമ്പനികൾ നിരത്തിലിറക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ വലിയ കാറുകൾ എന്ന സ്വപ്നം 21ാം നൂറ്റാണ്ടിൽ സഫലമാക്കാൻ ഇന്ത്യക്കാർക്ക് കഴിയുന്നുണ്ട്.
മികച്ച സവിശേഷതകളും കണ്ണ് തള്ളാത്ത വിലയും മാത്രമല്ല, എസ്.യു.വി വാങ്ങുേമ്പാൾ ഇന്ത്യക്കാർ ഇപ്പോൾ പരിഗണിക്കുന്നത്. സുരക്ഷയും ഇന്നിന്‍റെ ആവശ്യകതകളിലൊന്നാണ്. സമീപ വർഷങ്ങളിൽ, വാഹന കമ്പനികൾ അവരുടെ കാറുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിന് കണക്കില്ലാതെ വിഭവങ്ങളും പണവും ചെലവഴിക്കുന്നുണ്ട്. അതിനാൽ തന്നെ, ഇന്ത്യൻ കാറുകൾ ഇപ്പോൾ സുരക്ഷയുടെ കാര്യത്തിൽ ആഗോള നിലവാരം പുലർത്തുന്നുണ്ട്.
ഗ്ലോബൽ ന്യൂ കാർ അസസ്മെന്‍റ് പ്രോഗ്രാം (ജി.എൻ.സി.എ.പി) റേറ്റിങ്ങുള്ള ഇന്ത്യയിലെ അഞ്ച് ജനപ്രിയ എസ്‌യുവികൾ.
മഹീന്ദ്ര എക്സ്.യു.വി 300
2020ലെ ആഗോള എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ മഹീന്ദ്ര എക്സ്.യു.വി 300ന് അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിങ്ങാണ് ലഭിച്ചത്.
ടാറ്റാ നെക്സോൺ
ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ റേറ്റിങ് ലഭിച്ച ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ കാറാണ് ടാറ്റാ നെക്സോൺ.
മഹീന്ദ്ര താർ
2020ലായിരുന്നു താർ ആഗോള എൻ.സി.എ.പി റേറ്റിങ്ങിൽ നാല് സ്റ്റാർ സ്വന്തമാക്കിയത്. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനമായ താർ, രാജ്യത്ത് ചൂടപ്പം പോലെയാണ് ഇപ്പോൾ വിറ്റുപോകുന്നത്.
നിസാൻ മാഗ്നൈറ്റ്
4-സ്റ്റാർ റേറ്റിങ്ങുമായി നിസ്സാൻ മാഗ്നൈറ്റ് എസ്‌യുവി ഈ വർഷം ആസിയാൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ വിജയിച്ചു.
മാരുതി സുസുക്കി വിറ്റാര ബ്രസ്സ
മാരുതിയുടെ വിറ്റാര ബ്രസ 2020ൽ ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയിരുന്നു. രാജ്യത്ത് നിലവിൽ ഏറ്റവും സുരക്ഷയുള്ള മാരുതി കാറാണ് ബ്രെസ്സ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.