കുട്ടികളെ പിൻസീറ്റിലിരുത്തണം: ബാലാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: വാഹനങ്ങളിൽ കുട്ടികളും സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമീഷൻ. കുട്ടികളുമായി യാത്ര ചെയ്യുന്നവർ വാഹനങ്ങളിൽ ‘ചൈൽഡ് ഓൺ ബോർഡ്’ എന്ന അറിയിപ്പ് പതിപ്പിക്കുകയും 13 വയസ്സിൽ താഴെയുള്ള കുട്ടികളെ നിർബന്ധമായും പിൻസീറ്റിലിരുത്തുകയും വേണം. രണ്ടു വയസ്സിനുതാഴെയുള്ള കുട്ടികൾക്ക് ബേബി സീറ്റ് ഘടിപ്പിക്കണം. കുട്ടികളുടെ പിൻസീറ്റ് യാത്ര, രണ്ടുവയസ്സിന് താഴെയുള്ളവർക്ക് ബേബി സീറ്റ് എന്നീ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ മോട്ടോർ വാഹന നിയമത്തിലും ചട്ടങ്ങളിലും ഉൾപ്പെടുത്തണമെന്നും കമീഷൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.