യാത്രാസുഖം റീലോഡഡ്; പരിഷ്കരിച്ച സിട്രോൺ എയർക്രോസ് നിരത്തിൽ
text_fieldsയാത്രാസുഖം എന്ന വിൽപ്പന തന്ത്രവുമായി നിരത്തിലെത്തിയവരാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോൺ. ഇവർ ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ വാഹനമാണ് എസ്‍.യു.വിയായ സിട്രോൺ സി5 എയർക്രോസ്. മികച്ച വാഹനമെന്ന് പേരെടുത്തെങ്കിലും വില കൂടുതലായത് വിൽപ്പന കണക്കുകളെ ബാധിച്ചിരുന്നു. എയർക്രോസിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഒട്ടേറെ പുതുമകളോടെയാണ് പുതിയ പതിപ്പ് നിരത്തിലെത്തുന്നത്. രൂപത്തിലും ഭാവത്തിലും യാത്രാസുഖത്തിലുമെല്ലാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സിട്രോണ്‍ അഡ്വാന്‍സ്ഡ് കംഫര്‍ട്ട് സസ്‌പെന്‍ഷന്‍, സീറ്റുകള്‍, വിശാലമായ അകത്തളം, പുതിയ 10 ഇഞ്ച് ടച്‌സ്‌ക്രീനും സെന്റര്‍ കണ്‍സോളും, ഗിയര്‍ ഷിഫ്റ്റര്‍, ഡ്രൈവ് മോഡ് ബട്ടന്‍ എന്നിവയാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷതകള്‍. യാത്രാസുഖം പഴയതിലും വർധിക്കുമെന്നതാണ് വാഹനത്തിന്റെ പ്രത്യേക. പ്രോഗ്രസീവ് ഹൈഡ്രോളിക് സസ്‌പെന്‍ഷന്‍ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.
പുറംകാഴ്ചയിലും ഒട്ടേറെ പുതുമകളുണ്ട്. മുന്‍വശത്തിന് പുതിയ രൂപകല്‍പനയാണ്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും പിന്‍വശത്തെ സിഗ്‌നേചറുകളും പുതുമകളാണ്. പിന്‍സീറ്റുകളും യാത്രക്കാരുടെ സൗകര്യം അനുസരിച്ച് പിന്നോട്ടും മുന്നോട്ടും നീക്കാനും കഴിയും. 36 മാസം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ ആണ് വാറന്റി.
രാജ്യത്തുടനീളം 19 നഗരങ്ങളിലെ ലാ മൈസണ്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകളില്‍ സി5 എയര്‍ക്രോസ് 2022 പതിപ്പ് ലഭ്യമാണ്. പൂര്‍ണമായും ഓണ്‍ലൈനായും ഈ വാഹനം വാങ്ങാം. ഡീലര്‍മാരില്ലാത്തവയടക്കം 90 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഫാക്ടറിയില്‍ നിന്നും വാഹനം ഓണ്‍ലൈനായി നേരിട്ടു വാങ്ങാം.
പുതുക്കിയ C5 എയര്‍ക്രോസ് ഇതിനകം അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്ക് എത്തിയിരുന്നു. ആഗോള-സ്പെക് മോഡൽ 1.5 ലിറ്റർ ഡീസൽ, പെട്രോൾ, പെട്രോൾ-ഹൈബ്രിഡ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. ആഗോള മോഡലിൽ നിന്ന് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ കമ്പനി നിർത്തലാക്കിയിരുന്നു. ഇന്ത്യ-സ്പെക് 2022 സിട്രോണ്‍ C5 എയർക്രോസ് നിലവിലുള്ള 177bhp, 2.0-ലിറ്റർ ഡീസൽ എഞ്ചിനുമായി തുടരും. 8-സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് വാഹനത്തിന്.
ഹ്യുണ്ടായ് ട്യൂസോൺ, ഫോക്സ്‍വാഗണ്‍ ടിഗ്വാൻ, സ്കോഡ കൊഡിയാക്ക് എന്നിവരാണ് പ്രധാന എതിരാളികൾ. സി6 എയര്‍ക്രോസും ട്യൂസോണും മാത്രമാണ് അതിന്റെ വിഭാഗത്തിൽ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന എസ്.യു.വികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.