മിഡ് സൈസ് എസ്.യു.വി അവതരിപ്പിക്കാനൊരുങ്ങി സിട്രോൺ; ഫ്രഞ്ച് നിർമാതാവിന്റെ വിപണിയിലെ വിചിത്ര കളികൾ
text_fieldsആഡംബരം നിറഞ്ഞ ഒരു വാഹനവുമായി വിപണിയിലെത്തുക, പിന്നീട് അതിന് നേർ വിപരീദമായൊരു എൻട്രി ലെവൽ കാർ അവതരിപ്പിക്കുക, പിന്നീട് ഇ.വി വിഭാഗത്തിലേക്ക് കടക്കുക, വിചിത്രമാണ് സിട്രോൺ എന്ന ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യയിലെ പരീക്ഷണങ്ങൾ. കമ്പനി ഇനി അവതരിപ്പിക്കാൻ പോകുന്നത് ഒരു മിഡ് സൈസ് എസ്.യു.വി ആണെന്നാണ് സൂചന.
സി 5 എയർക്രോസ്, സി 3, ഇ സി 3 എന്നീ മോഡലുകൾക്കുശേഷം സി 3 എയർക്രോസ് എന്ന പേരിലാകും പുതിയ വാഹനം കമ്പനി പുറത്തിറക്കുക. റെനോ ൈട്രബർ ഹ്യുണ്ടായ് ക്രെറ്റ, മാരുതി വിറ്റാര, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ് തുടങ്ങിയ മോഡലുകളെല്ലാം പുതിയ സി 3 എയർക്രോസിന് എതിരാളികളാവും.
വാഹനതിന്റെ കൂടുതൽ വിശേഷങ്ങൾ സിട്രോൺ പുറത്തുവിട്ടിട്ടില്ല. മൂന്ന് സീറ്റ് നിരകളുള്ള എസ്.യു.വി സി 3 എന്ന മോഡലിൽ നിന്നാവും പരിണമിക്കുക. രൂപത്തിലും ഈ സാമ്യം കാണാനാകും. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4 സ്പീക്കറുകൾ, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, റൂഫ് റെയിലുകൾ മുതലായ ഫീച്ചറുകള്‍ വാഹനം വാഗ്ദാനം ചെയ്യും.
എഞ്ചിൻ വിശദാംശങ്ങളിലേക്ക് വന്നാൽ, സി 3 ഹാച്ച്ബാക്കിന്റെ ഉയർന്ന വേരിയന്റുകൾക്ക് കരുത്ത് പകരുന്ന അതേ 110hp, 1.2-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലാണ് എസ്.യു.വിയും വരികയെന്നാണ് സൂചന. ഈ എഞ്ചിൻ വില കുറയ്ക്കാൻ കാരണമാകുമെങ്കിലും വലിയ വാഹനത്തിൽ എന്തുതരം പെർഫോമൻസ് പുറത്തെടുക്കുമെന്ന് കണ്ടറിയണം. വാഹനത്തിന്റെ ഒരു ഓൾ-ഇലക്‌ട്രിക് പതിപ്പും കമ്പനി പ്ലാൻ ചെയ്യുന്നുണ്ടെന്നാണ് വിവരം., പെട്രോളിൽ പ്രവർത്തിക്കുന്ന പതിപ്പ് അവതരിപ്പിച്ചതിന് ശേഷം സിട്രോൺ eC3 എയർക്രോസ് എന്ന ഇ.വി മോഡലിന്റെ വിപണി ലോഞ്ച് നടന്നേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.