രാജകീയ സൗകര്യങ്ങളുമായി കേരളത്തിെൻറ സ്വന്തം 'കേരവനു'കളെത്തി; ഇനി യാത്രയും താമസവും ഒരുമിച്ച്
text_fieldsതിരുവനന്തപുരം: യാത്രക്കാർക്ക് ആഡംബര ക്യാമ്പർ അനുഭവം നൽകാനായി 'കേരവൻ കേരള' ടൂറിസം പദ്ധതിയുമായി സർക്കാർ.കോവിഡിനുശേഷമുള്ള യാത്രാ മുൻഗണനകൾ കണക്കിലെടുത്തും, സംസ്ഥാനത്ത് ക്യാമ്പിങ് സംസ്കാരം പ്രോത്സാഹിപ്പിക്കാനുമാണ് കാരവൻ ടൂറിസം പദ്ധതി ലക്ഷ്യമിടുന്നത്. 2 മുതല്‍ 4 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളിക്കാവുന്ന രീതിയില്‍ രണ്ടു തരം കോണ്‍ഫിഗറേഷനില്‍ മികച്ച സുഖവും സുരക്ഷയും ലഭിക്കുന്ന ഇന്‍-ബില്‍റ്റ് സവിശേഷതകളോടുകൂടിയ കാരവനുകളാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്.
ഭാരത് ബെൻസ് ട്രക്കുകള്‍, ബസ്സുകള്‍ എന്നിവയുടെ നിര്‍മ്മാതാക്കളായ ഡെയിംലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ് (ഡി.െഎ.സി.വി), ഓട്ടോബാന്‍ ട്രക്കിങ് ഡീലര്‍ഷിപ്, ജെ.ബി.സി.എൽ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആഡംബര വാഹനമായ റെഡി-ഫോര്‍-റോഡ് ഭാരത് ബെൻസ് കാരവാന്‍ തിരുവനന്തപുരത്ത് നിരത്തിലിറക്കി. പരിപാടിയുടെ ഉത്ഘാടന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. മന്ത്രി ആന്റണി രാജു, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.
ഭാരത് ബെൻസ് 1017
ഭാരത് ബെൻസ് 1017 ന്‍റെ ഷാസിയില്‍ നിമിച്ച കാരവാന്‍ രണ്ടു വിഭാഗങ്ങളിലായി, 2 മുതല്‍ 4 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ പാകത്തില്‍ ലഭിക്കും. വിശാലമായ ലോഞ്ച് എരിയ, റിക്ലൈനർ സീറ്റുകള്‍, ടിവി തുടങ്ങിയ സൗകര്യങ്ങൾ വാഹനത്തിലുണ്ട്. അടുക്ക ആധുനികമാണ്. ഫ്രിഡ്ജ്, മൈക്രോവേവ്, ഇന്‍ഡക്ഷന്‍ കുക്കര്‍, യാത്രയില്‍ പാത്രങ്ങള്‍ സുരക്ഷിതമായി വയ്ക്കാന്‍ പാകത്തില്‍ പ്രത്യേകമായി തയ്യാര്‍ ചെയ്ത സ്റ്റോറേജ് ഏരിയ എന്നിവ നൽകിയിട്ടുണ്ട്. പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത കാരവാനിന്‍റെ കിടപ്പു മുറിയില്‍ ഇഷ്ടാനുസരണം രൂമാറ്റം വരുത്താവുന്ന ഇരട്ട ബങ്ക് ബെഡ്ഡുകള്‍, ഷവര്‍ ഉള്ള ബാത് റൂം എന്നിവ തയ്യാര്‍ ചെയ്തിരിക്കുന്നു.
ലോകോത്തര നിലവാരത്തിലുള്ള ബി.എസ് ആറ് സാങ്കേതികത, പാരബോളിക് സസ്പെന്‍ഷന്‍, പരിപാലനം വളരെക്കുറച്ചു മാത്രം ആവശ്യമുള്ള ഇന്ധന സൗഹൃദ എഞ്ചിന്‍ എന്നിവയുള്ള ഭാരത് ബെൻസ് 1017 സുഖകരവും, സുരക്ഷിതവുമായ യാത്ര വാഗ്ദാനം ചെയ്യുന്നു. ഡെയിംലർ ഇന്ത്യയുടെ ഓറഗഡത്തിലുള്ള അത്യാധുനിക നിര്‍മ്മാണശാലയിലാണ് ബസ് ഷാസി നിർമിച്ചിരിക്കുന്നത്.
'പകര്‍ച്ചവ്യാധി നമ്മുടെ യാത്രകളോടുള്ള മനോഭാവവും, പ്രവണതകളും മാറ്റി മറിച്ചിരിക്കുന്നു. ഇപ്പോള്‍ യാത്രക്കാര്‍ പുതു തലമുറ സ്മാര്‍ട്ട് സോലൂഷനുകള്‍ പ്രതീക്ഷിക്കുന്നു. ഭാരത് ബെൻസ് ഷാസി ഇതിന് പൂർണമായും അനുയോജ്യമാണ്. 'കേരവൻ കേരള' സമ്പൂർണ ആഡംബരത്തിന്‍റെയും സമാനതകളില്ലാത്ത സുരക്ഷയുടേയും മകുടോദാഹരണമാണ്. വിനോദസഞ്ചാര മേഖലയുടെ ക്രമാനുഗതമായ പുനരുജ്ജീവനത്തിന് സാക്ഷിയാകുന്നതിലും, പുതിയ നിക്ഷേപ-സൗഹൃദ വിനോദ സഞ്ചാര നയത്തെ സ്വാഗതം ചെയ്യുന്നതിലും ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്'-ഡെയിംലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ് വൈസ് പ്രസിഡൻറ് രാജാറാം കൃഷ്ണമൂര്‍ത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.