ഡിം അടിക്കാത്തവരെ പിടിക്കാൻ ലക്സ് മീറ്ററുമായി മോട്ടോർ വാഹനവകുപ്പ്; പിടി വീഴുന്നവർക്കും ഉടൻ പിഴ
text_fieldsഡ്രൈവിങ്ങിലെ പ്രാഥമിക മര്യാദകളിൽ ഒന്നാണ് രാത്രി കാലങ്ങളിൽ ഡിം അടിക്കുക എന്നത്. നമ്മുടെ നിരത്തുകളിൽ ഒരിക്കലും പാലിക്കപ്പെടാത്ത വാഹന നിയമവും ഇതുതന്നെയാണ്. ഇത്തരം നിയമലംഘകർശക്കതിരേ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. എതിരേ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണ് തുളയ്ക്കും വിധമുള്ള ഹെഡ് ലൈറ്റുകളുമായി ചീറിപ്പായുന്നവരെ പിടിക്കാൻ 'ലക്സ് മീറ്റര്‍' ഉപയോഗിച്ച് പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു.
വാഹനങ്ങളിലെ ലൈറ്റുകളുടെ പ്രകാശത്തോത് കൃത്യമായി മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ പറയുന്നുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് 35 വാട്‌സ്, കാറുകളില്‍ 65 വാട്‌സ്, വലിയ വാഹനങ്ങളില്‍ 75 വാട്‌സ് എന്നിങ്ങനെയാണ് പ്രകാശ തീവ്രതയുടെ കണക്ക്. വാഹനത്തിന്റെ മുന്‍ഭാഗത്ത് ഒറ്റ നിരയില്‍ത്തന്നെ ലൈറ്റുകള്‍ ഘടിപ്പിക്കണം. 35 വാട്‌സുള്ള ഫോഗ് ലാംപുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാം.
രാത്രികാല വാഹനാപകടങ്ങളില്‍ പലതും അതിതീവ്ര വെളിച്ചം മൂലമാണെന്ന പരാതിയെ തുടർന്നാണ് നടപടി കർശനമാക്കുന്നത്. ഏതു വാഹനമായാലും രാത്രി എതിര്‍ദിശയില്‍ വാഹനം വരുമ്പോള്‍ ലൈറ്റ് ഡിം ചെയ്യണമെന്നാണു നിയമം. എന്നാല്‍, പലരും ഇതു പാലിക്കാത്തത് അപകടങ്ങള്‍ക്കു കാരണമാകുന്നു. എതിരേ വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ഉയര്‍ന്ന പ്രകാശത്തില്‍ കാഴ്ച മങ്ങുന്നതാണ് അപകടത്തിനിടയാക്കുന്നത്.
ഡിം അടിക്കാത്തവർശക്കതിരേ മാത്രമായിരിക്കില്ല നടപടി എന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമുള്ള ബള്‍ബുകള്‍ക്ക് പുറമെ ലേസര്‍, പല നിറത്തിലുള്ള അലങ്കാര ബള്‍ബുകള്‍ തുടങ്ങിയതെല്ലാം പരിശോധനയില്‍ പിടികൂടും. ഉയര്‍ന്ന തോതില്‍ പ്രകാശം വമിക്കുന്ന ഹാലജന്‍, ലിഥിയം നിയോണ്‍ ലൈറ്റുകളാണ് വാഹനങ്ങളില്‍ അനധികൃതമായി ഘടിപ്പിക്കുന്നത്. ഈ പ്രകാശം കണ്ണില്‍ പതിച്ചാല്‍ ഏറെ നേരത്തേക്ക് കാഴ്ച മങ്ങും.
ഹെഡ് ലൈറ്റുകളും മറ്റും തെളിക്കാതെ പോകുന്നതും ബ്രേക്ക്, ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവ കൃത്യമായി പ്രവര്‍ത്തിക്കാത്തതും പ്രശ്‌നമാണ്. ലൈറ്റുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങളും അപകടങ്ങളും അധികവും സംഭവിക്കുന്നത് രാത്രിയായതിനാലാണ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.