വിജയ്ക്ക് പിന്നാലെ ആഡംബര കാറിന് നികുതിയിളവ് തേടി ധനുഷും
text_fieldsചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതിയിളവ് തേടിയ സംഭവം വലിയ വിവാദമായി മാറിയിരുന്നു. എന്നാലിപ്പോൾ യുവ സൂപ്പർതാരം ധനുഷാണ് തെൻറ ആഡംബര കാറിന് നികുതിയിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. 2015ൽ ധനുഷ് സമർപ്പിച്ച ഹരജിയിൽ ഇന്നോ നാളെയോ വിധി പറയും. സമാന കേസുമായി ബന്ധപ്പെട്ട് വിജയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച ജഡ്ജി എസ്.എം. സുബ്രഹ്മണ്യമാണ് ധനുഷിെൻറ കേസും പരിഗണിക്കുന്നത്. കേസിൽ ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും വിജയ്യോട് കോടതി നിർദേശിച്ചിരുന്നു.
കാറിെൻറ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ കൊമേഴ്ഷ്യൽ ടാക്സ് വിഭാഗത്തിെൻറ എൻ.ഒ.സി ആവശ്യപ്പെട്ടിരുന്നു. അതോടെയാണ് ധനുഷ് 2015ൽ കോടതിയെ സമീപിച്ചത്. എൻ.ഒ.സി ലഭിക്കാൻ കൊമേഴ്ഷ്യൽ ടാക്സ് വിഭാഗം 60.66 ലക്ഷം രൂപ നികുതി അടക്കാനാണ് നിർദേശിച്ചത്.
റിട്ട് ഹരജി നൽകിയതിന് പിന്നാലെ, രണ്ടാഴ്ചയ്ക്കുള്ളിൽ നികുതി തുകയുടെ 50 ശതമാനം അടക്കാനും ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു. സമയ പരിധി നീട്ടിയതിനെ തുടർന്ന് 30.33 ലക്ഷം രൂപ ധനുഷ് അടച്ചു. ഇതേ തുടർന്ന് വാഹനത്തിെൻറ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ജസ്റ്റിസ് എം. ദുരൈസ്വാമി ആർ.ടി.ഒക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.