ഡോ. വീല്‍സ് ഇനി തിരുവനന്തപുരത്തും
text_fieldsതിരുവനന്തപുരം: രാജ്യത്തെ മുന്‍നിര ഓട്ടോമൊബൈല്‍ സേവന ദാതാക്കളായ ഡോ. വീല്‍സ് ഓട്ടോ സൊല്യൂഷന്‍സ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ബ്രയിന്മൂവ്സ് വെഞ്ചേഴ്സുമായി സഹകരിച്ച് തിരുവനന്തപുരത്താണ് കേരളത്തില്‍ ആദ്യമായി ഡോ. വീല്സിെൻറ വാനുകള്‍ ഓടിത്തുടങ്ങുന്നത്. പദ്ധതി കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്‍ണി രാജു ഉദ്ഘാടനം ചെയ്തു. വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും തകരാറുകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഇരുന്നൂറിലധികം സേവനങ്ങള്‍ ഉപഭോക്താക്കളുടെ വാതില്‍പ്പടിയില്‍ എത്തിക്കുകയാണ് ഡോ.വീല്സിെൻറ ലക്ഷ്യം. തിരുവനന്തപുരം നഗരത്തിലെവിടെ വച്ച് കാര്‍ തകരാറിലായാലും പ്രത്യേകമായി സജ്ജീകരിച്ച വാനുകളില്‍ സാങ്കേതിക വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി സേവനം ഉറപ്പാക്കും. വൈകാതെ കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് ഡോ. വീല്സിെൻറ ശാഖകള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുവഴി നൂറ് കണക്കിന് ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കാനാകുമെന്നാണ് കമ്പിനയുടെ കണക്കുകൂട്ടല്‍.
ഡോ. വീല്സിെൻറ ചക്രങ്ങള്‍ കേരളത്തില്‍ ഉരുണ്ടു തുടങ്ങുന്നത് കമ്പനിയെ സംബന്ധിച്ച് നാഴികക്കല്ലാണെന്ന് സ്ഥാപകനും മുന്‍ ദേശീയ റേസ് ഡ്രൈവിംഗ് താരവുമായി ബാലാജി മോഹന്‍ പറഞ്ഞു. പഴുതച്ചടതും സുതാര്യവുമായ സേവനം ഏറ്റവും വേഗത്തില്‍ എത്തിക്കുന്നു എന്നതാണ് ഡോ.വീല്‍സ് കാര്‍ ഉടമകള്‍ക്ക് പ്രിയങ്കരമാകാന്‍ കാരണം. ബ്രെയിന്മൂവ്സ് വെഞ്ചേഴ്സുമായുള്ള സഹകരണത്തോടെ പരിചയസമ്പന്നരായ ഏറ്റവും മികച്ച ടെക്നീഷ്യന്മാരെയാണ് കമ്പനി ഉറപ്പുവരുത്തുന്നതെന്നും ബാലാജി മോഹന്‍ അറിയിച്ചു. ഡോ.വീല്സുമായുള്ള പങ്കാളിത്തം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും കൂടുതല്‍ മെച്ചപ്പെട്ട സേവനം വാഹന ഉടമകള്‍ക്ക് ഇതിലൂടെ ലഭ്യമാകുമെന്നും ബ്രെയ്ന്മൂവ്സ് വെഞ്ചേഴ്സ് ഡയറക്ടര്‍മാരായ സമീര്‍ മുഹമ്മദ്, വിനയന് കോട്ടുക്കാല്‍, ഹരിഹരന് നായര്‍ എന്നിവര്‍ വ്യക്തമാക്കി.
രാജ്യത്തെ ഇരുന്നൂറ്റി അമ്പതിലധികം നഗരങ്ങളില്‍ ഡോ.വീല്‍സിന് ശാഖകളുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി ഡോ. വീല്സിെൻറ ഫോണ്‍ നമ്പര്‍ വഴി ബന്ധപ്പെടാം. പരമ്പരാഗത വര്‍ക്ക്ഷോപ്പുകളെയും ഡീലര്‍ഷിപ്പുകളേയും അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ ഡോ. വീല്‍സ് സേവനങ്ങളുറപ്പാക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.