ഡ്രൈവിങ് പരിശീലനവും ടെസ്റ്റുകളും പുനരാരംഭിക്കും; നിബന്ധനകൾ കർശനം
text_fieldsലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിങ് ടെസ്റ്റുകളും, പരിശീലനവും പുനരാരംഭിക്കാൻ സർക്കാർ തീരുമാനം. ഗതാഗത മന്ത്രി ആൻറണി രാജുവാണ് ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചത്. ഇൗ മാസം 19 തിങ്കളാഴ്ച മുതലാണ് ഡ്രൈവിങ് ടെസ്റ്റുകളും, പരിശീലനവും വീണ്ടും തുടങ്ങുക. കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചുകൊണ്ട് വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്നും മന്ത്രി നിർദേശിച്ചു. പരിശീലന വാഹനത്തിൽ ഇൻസ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സ്ഥലങ്ങളിൽ ബന്ധപ്പെട്ട ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾക്കനുസരിച്ചായിരിക്കും ഡ്രൈവിങ് ടെസ്റ്റ് ആരംഭിക്കുക. ഓരോ സ്ഥലത്തും ഡ്രൈവിങ് ടെസ്റ്റ് ആരംഭിക്കുന്ന തീയതികൾ അതാത് ആർ.ടി.ഒ സബ് ആർ.ടി.ഒകളുമായി ബന്ധപ്പെട്ട് മനസ്സിലാക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.