താൽക്കാലികാശ്വാസം; വാഹന രേഖകൾ പുതുക്കുന്നതിനുള്ള തീയതിനീട്ടി ഉത്തരവ്
text_fieldsഡൽഹി: ഡിസംബർ 31നുള്ളിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവ പുതുക്കണമെന്ന നിർദേശം പരിഷ്കരിച്ച് കേന്ദ്രത്തിന്‍റെ ഉത്തരവ്. കോവിഡ് കണക്കിലെടുത്ത് തിരക്ക് ഒഴിവാക്കുന്നതിനാണ് തീയതി നീട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നു. വിവിധ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം നൽകിയ നിർദേശ പ്രകാരം എല്ലാ ഡ്രൈവിംഗ് ലൈസൻസുകളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും പെർമിറ്റുകളും 2021 മാർച്ച് 31 വരെ ഉപയോഗിക്കാം.
'കോവിഡിന്‍റെ വ്യാപനം തടയേണ്ടതിന്‍റെ ആവശ്യകത കണക്കിലെടുത്ത് മുകളിൽ സൂചിപ്പിച്ച എല്ലാ രേഖകൾക്കും 2021 മാർച്ച് 31 വരെ സാധുതയുള്ളതായി കണക്കാക്കാമെന്ന് നിർദ്ദേശിക്കുന്നു' -ഉത്തരവ് പറയുന്നു. ഈ വർഷം മാർച്ച് 30, ജൂൺ 09, ഓഗസ്റ്റ് 24 തീയതികളിൽ മന്ത്രാലയം വിവിധ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം 1988 ലെ മോട്ടോർ വെഹിക്ൾസ് ആക്റ്റ്, സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് 1989 എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത 2020 ഡിസംബർ 31 വരെയാണെന്നാണ് പറഞ്ഞിരുന്നത്. അതാണ് ഇപ്പോൾ 2021 മാർച്ച് 31വരെ നീട്ടുന്നത്.
@MORTHIndia had issued advisories dated 30th March, 2020, 9th June, 2020 and 24th Aug 2020 regarding the extension of validity of documents related to Motor Vehicles Act, 1988 and Central Motor Vehicle Rules, 1989.
— MORTHINDIA (@MORTHIndia) December 27, 2020
Read more:https://t.co/a89v1Zgwc2 pic.twitter.com/imKU4tSjKZ
തങ്ങളുടെ വാഹനങ്ങൾ നിരത്തിലിറങ്ങാത്തിനാൽ ഇളവുകൾ നീട്ടണമെന്ന് ചരക്ക്വാഹന ഉടമകൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 'ഞങ്ങളുടെ വാഹനങ്ങൾ സ്കൂൾ ബസുകളായി സർവീസ് നടത്തുകയാണ്. സ്കൂളുകൾ തുറക്കുന്നത് വരെ അവ നിരത്തിലിറങ്ങില്ല. സർക്കാർ ഈ വിഷയങ്ങൾ പരിഗണിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ' - ഒരു സ്കൂൾ ബസ് ഓപറേറ്റർ നേരത്തേ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.