ലൈസൻസ്, ഫിറ്റ്‌നസ് കാലാവധി തീർന്നവർ പേടിക്കേണ്ട; ഡിസംബർ 31 വരെ നീട്ടി ഉത്തരവ്
text_fields
ഡൽഹി: വാഹന സംബന്ധമായ രേഖകളുടെ കാലാവധി നീട്ടി സർക്കാർ ഉത്തരവായി. രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധിയാണ് ഡിസംബര്‍ 31 വരെ നീട്ടി ഗതാഗതമന്ത്രാലയം ഉത്തരവായത്.
2020 ഫെബ്രുവരി ഒന്നിനുശേഷം കാലാവധി അവസാനിച്ച രേഖകൾക്കാണ് തീരുമാനം ബാധകമാവുക.കൊറോണ പകർച്ചവ്യാധിയുടേയും ലോക്ഡൗണിെൻറയും പശ്ചാത്തലത്തിലാണ് പുതിയ നടപടി. നേരത്തെ രേഖകളുടെ സാധുത സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. ഇത് പുതിയ സാഹചര്യത്തിൽ വർഷാവസാനംവരെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
1988 കേന്ദ്ര മോേട്ടാർ വെഹിക്ൾ ആക്ട്, 89ലെ കേന്ദ്ര മോേട്ടാർ വെഹിക്ൾ റൂൾ എന്നിവയിൽ പരാമർശിക്കുന്ന രേഖകൾക്കാണ് ഉത്തരവ് ബാധകമായിരിക്കുന്നത്. കൊറോണയും ലോക്ഡൗണും ഏറ്റവും അധികം ബാധിച്ചത് വാഹന രംഗത്തെയാണ്. അനിയന്ത്രിതമായ ഇന്ധന വില വർധനയും തൊഴിൽരാഹിത്യവും മേഖലെയ തകർത്തിരുന്നു.
കേരളത്തിൽ ടാക്സി വാഹനങ്ങൾക്കള ഫിറ്റ്‌നസ് പുതുക്കാൻ ജി.പി.എസ് നിർബന്ധമാക്കിയതും തൊഴിലാളികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പുതിയ തീരുമാനം വന്നതോടെ കുറച്ചൊക്കെ ആശ്വാസത്തിലാണ് രാജ്യത്തെ വിവിധതരം വാഹന ഉടമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.