'സുന്ദരനായവനെ സുബ്ഹാനെ'; കുഞ്ഞൻ പനഗേൽ ഇന്ത്യയിൽ, വില 17 ലക്ഷം
text_fieldsനാട്ടിലെ കൗമാരക്കാർ വീട്ടിലെ ഭിത്തികളിൽ ഒട്ടിച്ചുവച്ചിരുന്ന സുന്ദരൻ ബൈക്ക് ഒാർമയില്ലെ. പ്രത്യേക സ്റ്റാൻറിൽ കയറ്റിവച്ച് മുന്നിലേക്ക് നോക്കിയിരിക്കുന്ന ചുവപ്പിൽപൊതിഞ്ഞ ബൈക്ക്. ബൈക്കെന്ന് പറഞ്ഞാൽ നമ്മുടെ മനസിലേക്ക് വരുന്ന രൂപമാണത്. ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ഡ്യൂകാട്ടിയുടെ പനഗേൽ എന്ന സൂപ്പർ ബൈക്കാണിത്.
ലോകത്തിലെ സുന്ദരന്മാരും സുന്ദരികളുമൊക്കെ ഇറ്റലിയിലും ഗ്രീസിലുമായൊക്കെ ചിതറിക്കിടക്കുകയാണെന്നാണല്ലൊ നമ്മുടെ സങ്കൽപ്പം. മനുഷ്യനെപ്പോലെ തന്നെ ഇറ്റാലിയൻ വാഹനങ്ങളുടേയും സ്ഥിതി അത്തന്നെയാണ്. ഏതെടുത്താലും 'സുന്ദരനായവനെ സുബ്ഹാനെ' എന്ന് പാടിപ്പോകുന്ന രൂപസൗകുമാര്യത്തിന് ഉടമകളാണ് ഇവർ.
പനഗേലിെൻറ കാര്യവും അങ്ങിനെതന്നെ. കൃത്യമായി പറഞ്ഞാൽ പനഗേൽ വി എന്നാണിവെൻറ പേര്. ബൈക്കെന്ന് പറയുേമ്പാൾ അമ്പത്തയ്യായിരം രൂപ വിലവരുന്ന വാഹനമാണിതെന്ന് ധരിക്കരുത്. ഇൗ ആഢ്യക്കാരന് വിലയൽപ്പം കൂടുതലാണ്. 17 ലക്ഷം രൂപയാണ് പനഗേൽ വി2 ഗ്യാരേജിലെത്തിക്കാൻ മുടക്കേണ്ടത്.
യഥാർഥത്തിൽ ഇത് ബേബി പനഗേൽ എന്നാണ് അറിയപ്പെടുന്നത്. ഇവനൊരു വല്യേട്ടനുണ്ട്. പനഗേൽ വി4 എന്നാണ് പേര്. 955 സിസി എൽ-ട്വിൻ സൂപ്പർ ക്വാഡ്രോ മോട്ടോറാണ് ബൈക്കിന് കരുത്ത് പകരുന്നത്. ഇൗ എഞ്ചിൻ 155 ബി.എച്ച്.പി കരുത്ത് 10,750 ആർപിഎമ്മിലും 104 എൻഎം ടോർക്ക് 9,000 ആർപിഎമ്മിലും ഉൽപ്പാദിപ്പിക്കും.
5,500 ആർപിഎമ്മിൽ തന്നെ 70 ശതമാനത്തിലധികം ടോർക്ക് ലഭ്യമാകുമെന്നും ഇത് ആദ്യംമുതൽതന്നെ വാഹനത്തിെൻറ കുതിപ്പ് സുഗമമാക്കുമെന്നും ഡ്യുകാട്ടി എഞ്ചിനീയർമാർ പറയുന്നു. ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ്, സ്റ്റാൻഡേർഡ് എബിഎസ്, കോഴ്‌സ് വീലി കൺട്രോൾ തുടങ്ങി ആധുനിക സംവിധാനങ്ങളെല്ലാം ബൈക്കിൽ ലഭ്യമാണ്.
സ്പോർട്, സ്ട്രീറ്റ്, റേസ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ മോട്ടോർസൈക്കിളിന് ലഭ്യമാക്കിയിട്ടുണ്ട്. 4.3 ഇഞ്ച് വരുന്ന ടി.എഫ്.ടി ഡിസ്പ്ലേയാണ് വാഹനത്തിെൻറ നിയന്ത്രണങ്ങളെല്ലാം കയ്യാളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.