ഡുക്കാട്ടിയുടെ ഇരട്ടകൾ, പനിഗേലും ദിയവേലും നിരത്തിൽ; ഇരുവരും ബി.എസ് ആറ് ബൈക്കുകൾ
text_fieldsഡുക്കാട്ടിയുടെ ഇരട്ടകൾ എന്നറിയപ്പെടുന്ന പനിഗേൽ, ദിയവേൽ എന്നീ മോഡലുകളുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. ഇരു ബൈക്കുകളേയും ബി.എസ് ആറ് മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ചിട്ടുണ്ട്. രണ്ട് ബൈക്കുകളും സ്റ്റാേൻറർഡ്, എസ് എന്നിങ്ങനെ രണ്ട് വേരിയൻറുകളിലാണ് ലഭ്യമാവുക. 1262 സി.സി എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 162എച്ച്.പി കരുത്തും 129 എൻ.എം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. 18.49 ലക്ഷമാണ് ദിയവേൽ സ്റ്റോേൻറർഡ് വേരിയൻറിെൻറ വില. ഉയർന്ന എസ് വേരിയൻറിന് 21.49 ലക്ഷം വിലവരും. ഡുക്കാട്ടിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ പനിഗേലിെൻറ സ്റ്റാേൻറർഡ് മോഡലിന് 23.50 ലക്ഷവും എസ് വേരിയൻറിന് 28.40 ലക്ഷവും വിലയിട്ടിട്ടുണ്ട്.
ദിയവേൽ
ദിയവേലിെൻറ 1,262 സിസി യൂറോ 5 / ബിഎസ് 6 കംപ്ലയിൻറ് എൽ-ട്വിൻ എഞ്ചിൻ 9,500 ആർപിഎമ്മിൽ 162 എച്ച്പിയും 7,500 ആർ.പി.എമ്മിൽ 129എൻഎം ടോർക്കും ഉത്പാദിപ്പിക്കും. സ്റ്റാൻഡേർഡ് വേരിയന്റിെൻറ ഭാരം 244 ൽ നിന്ന് 249 കിലോഗ്രാം ആയി ഉയർന്നിട്ടുണ്ട്. എസ് വേരിയൻറിെൻറ ഭാരം 247 കിലോഗ്രാം ആണ്. ലോഞ്ച് കൺട്രോൾ, കോർണറിങ് എബിഎസ്, വീലി കൺട്രോൾ, മൾട്ടി ലെവൽ ട്രാക്ഷൻ കൺട്രോൾ എന്നിവ പ്രത്യേകതകളാണ്.
തടിച്ച ഫ്രണ്ട് ഫോർക്ക്, എക്‌സ്‌പോസ്ഡ് ട്രെല്ലിസ് ഫ്രെയിം, വലിയ ഫ്യൂവൽ ടാങ്ക്, വൈഡ് 240 സെക്ഷൻ റിയർ ടയർ എന്നിവ മാറ്റമില്ലാതെ തുടരുന്നു. എസ് വേരിയൻറിന് വ്യത്യസ്ത വീൽ ഡിസൈനും ഓലിൻസ് സസ്പെൻഷനും ബ്രെംബോ എം 50 മോണോബ്ലോക്ക് ബ്രേക്കുകളും ലഭിക്കും. സ്റ്റാൻഡേർഡ് വേരിയൻറിൽ ബ്രെംബോ എം 4.32 കാലിപ്പറുകളാണ് നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ് ട്രിമിന് കറുത്ത കളർവേയും കറുത്ത ട്രെല്ലിസ് ഫ്രെയിമും ലഭിക്കും. ട്രയംഫ് റോക്കറ്റ് 3 ആർ, റോക്കറ്റ് 3 ജിടി എന്നിവയാണ് പ്രധാന എതിരാളികൾ.
പനിഗേൽ
പരിഷ്കരിച്ച പനിഗേലിന് കരുത്തുപകരുന്നത് 1,103 സിസി വി 4 എഞ്ചിനാണ്. 214 എച്ച്പിയും 124 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. അപ്‌ഡേറ്റുകളിൽ വിങ്ലെറ്റുകൾ, പുതുക്കിയ ഷാസി, ട്വീക്ക്ഡ് സസ്‌പെൻഷൻ സജ്ജീകരണം, അപ്‌ഡേറ്റുചെയ്‌ത ഇലക്‌ട്രോണിക്‌സ് എന്നിവ ഉൾപ്പെടുന്നു. 2021 അപ്‌ഡേറ്റിൽ ഡ്യുക്കാട്ടിയുടെ പുതിയ തലമുറ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ബിഎസ് 6 സമയപരിധിക്ക് മുമ്പായി കുറച്ച് ബൈക്കുകൾ ഇറക്കുമതി ചെയ്തിരുന്നെങ്കിലും 2020 പനിഗേൽ വി 4 ഇന്ത്യയിൽ ഒരിക്കലും ഒൗദ്യോഗികമായി വിൽപ്പനയ്‌ക്കെത്തിയിരുന്നില്ല.
ഇലക്ട്രോണിക് നിയന്ത്രിത ഓഹ്‌ലിൻസ് സസ്‌പെൻഷൻ, ലിഥിയം അയൺ ബാറ്ററി, അലുമിനിയം ചക്രങ്ങൾ എന്നിവ ഉൾപ്പെടുന്ന എസ് വേരിയൻറ് വ്യത്യസ്തമാണ്. 195 കിലോയാണ് ബൈക്കിെൻറ ഭാരം. കാവാസാക്കി നിൻജ ഇസഡ് എക്സ് -10 ആർ (14.99 ലക്ഷം രൂപ), ബിഎംഡബ്ല്യു എസ് 1000 ആർആർ (19.50 ലക്ഷം രൂപ) എന്നിവരാണ് പനിഗേലിെൻറ നേരിട്ടുള്ള എതിരാളികൾ. അടുത്തെങ്ങും എത്തില്ലെങ്കിലും ബിഎംഡബ്ല്യു എം 1000 ആർആർ സുസുക്കി ഹയാബൂസ (16.40 ലക്ഷം രൂപ) പോലുള്ള ബൈക്കുകളേയും പനിഗേലിന് എതിരാളികളായി കണക്കാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.