റോക്കറ്റിന് പണികൊടുക്കാൻ ഡുക്കാട്ടിയെത്തി; സ്‌ക്രാംബ്ലർ 1100 പ്രോ വിപണിയിൽ
text_fieldsഅടുത്തിടെ പുറത്തിറങ്ങിയ ട്രയംഫ് റോക്കറ്റിെൻറ പ്രധാന എതിരാളിയായി കണക്കാക്കുന്ന ഡുക്കാട്ടിയുടെ സ്‌ക്രാംബ്ലർ 1100 പ്രോ ഇന്ത്യൻ വിപണിയിൽ. 11.95 ലക്ഷമാണ് വില. ഉയർന്ന വകഭേദമായ സ്‌ക്രാംബ്ലർ 1100 'സ്‌പോർട്ട് പ്രോ'യുടെ വില 13.74 ലക്ഷമാണ്. ഓഗസ്റ്റിൽ അവതരിപ്പിച്ച പനിഗേൽ വി 2 വിന് ശേഷം ഇറ്റാലിയൻ ബൈക്ക് നിർമാതാക്കളായ ഡൂക്കാട്ടിയിൽ നിന്നുള്ള രണ്ടാമത്തെ ബിഎസ് 6 മോട്ടോർസൈക്കിളാണിത്.
സ്‌ക്രാംബ്ലർ 1100 പ്രോ ഈ വർഷം ആദ്യം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അടിസ്ഥാനപരമായി നേരത്തെ ഇന്ത്യൻ വിപണിയിൽ വിറ്റിരുന്ന സ്‌ക്രാംബ്ലർ 1100 ബിഎസ് നാലിെൻറ പരിഷ്കരിച്ച പതിപ്പാണ് പുതിയ ബൈക്ക്. ആകർഷകമായ ഗ്രാഫിക്സ് ഉപയോഗിച്ച് അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട്. 'ഓഷൻ ഡ്രൈവ്'എന്ന ഡബിൾ-ടോൺ കളർ സ്കീമും പുത്തൻ ഇരട്ട എക്സ്ഹോസ്റ്റ് പൈപ്പുകളും നമ്പർ പ്ലേറ്റ് ഹോൾഡറും നൽകിയിട്ടുണ്ട്.
ബിഎസ് 6 1,079 സിസി എൽ-ട്വിൻ എഞ്ചിൻ 73,250 ആർപിഎമ്മിൽ 83.5 പിഎസ് കരുത്തും 4,750 ആർപിഎമ്മിൽ 90.5 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സവിശേഷതകളും ആക്റ്റീവ്, സിറ്റി, ജേർണി എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ലഭ്യമാക്കിയിട്ടുണ്ട്.
വിലകൂടിയ 'സ്പോർട്ട് പ്രോ' വേരിയൻറ് മാറ്റ് ബ്ലാക്ക് നിറവും ഓഹ്‌ലിൻസ് സസ്‌പെൻഷനും കഫെ റേസർ സ്റ്റൈൽ ബാർ-എൻഡ് മിററുകൾ ഉൾക്കൊള്ളുന്ന ഹാൻഡിൽബാറും ഉൾക്കൊള്ളുന്നു. 18.4 ലക്ഷം വിലവരുന്നട്രയംഫ് റോക്കറ്റിനെ അപേക്ഷിച്ച് കൊക്കിലൊതുങ്ങുന്ന വാഹനമാണ് സ്‌ക്രാംബ്ലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.